തിരുവനന്തപുരം: നടന്‍ ജഗന്നാഥവര്‍മ്മ (77)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 8.30ഓടുകൂടിയാണ് മരണം സംഭവിച്ചത്.
ആലപ്പുഴ ജില്ലയിലെ വാരനാടിലാണ് അദ്ദേഹം ജനിച്ചത്. 575ചിത്രങ്ങളിലും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 1978ല്‍ പുറത്തിറങ്ങിയ മാറ്റൊലിയാണ് ആദ്യ ചിത്രം. ഒട്ടേറെ സിനിമകളില്‍ വ്യത്യസ്ഥ രീതിയിലുള്ള വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.