വൈ. എസ്. ആര്‍ കോണ്‍ഗ്രസ്സ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി ഉപതെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. തന്റെ എതിരാളിയായ ചന്ദ്രബാബു നിയിഡുവിനെതിരെയാണ് പ്രകോപനപരമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. ‘നായിഡു നടുറോഡില്‍ വെടിയേറ്റു മരിച്ചാലും തെറ്റില്ല’ എന്നായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞത്.
ഈ മാസം അവസാനം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുര്‍ണൂല്‍ ജില്ലയിലെ നാന്ദ്യയാലില്‍ പൊതുപരിപാടിക്കിടെയായിരുന്നു ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദബാബു നായിഡുവിനെതിരായ വിവാദ പരാമര്‍ശം. റെഡ്ഡിക്കെതിരായി നായിഡുവിന്റെ അനുയായി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.