ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ വാള്‍പ്പയറ്റ് ക്രിക്കറ്റ് ലോകത്ത് വൈറലാകുന്നു. അര്‍ധ സെഞ്ച്വറി തികച്ച ആഹ്ലാദത്തിലാണ് ജഡേജ ബാറ്റ് കൊണ്ട് ‘വാള്‍പ്പയറ്റ് ‘ നടത്തിയത്.
കാന്‍പൂരില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലാണ് സംഭവം. 204/6 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ രവിചന്ദ്ര അശ്വിനെയും ജയന്ത് യാദവിനേയും കൂട്ടുപിടിച്ച് ജഡേജയാണ് ആദ്യ ഇന്നിങ്‌സ് ലീഡിലേക്ക് നയിച്ചത്. ഇന്ത്യന്‍ സ്‌കോര്‍ 381ലെത്തിച്ച ശേഷം സെഞ്ച്വറിക്കരികെ എട്ടാമനായാണ് ജഡേജ(90) പുറത്തായത്. 10 ബൗണ്ടറികളും ഒരു ബൗണ്ടറിയും ആ ബാറ്റില്‍ നിന്നു പിറന്നു. ടെസ്റ്റ് കരിയറിലെ മൂന്നാം അര്‍ധ സെഞ്ച്വറി പ്രകടനമായിരുന്നു ഇത്.
ബാറ്റ് വാളുപോലെ ചുഴറ്റിയുള്ള ആഹ്ലാദ പ്രകടനം ഇതു ആദ്യമായല്ല ജഡേജയില്‍ നിന്നുണ്ടായത്. നേരത്തെ ഇംഗ്ലണ്ടിനെതിരെ തന്നെ ലോര്‍ഡ്‌സില്‍ കന്നി ടെസ്റ്റ് അര്‍ധ സെഞ്ച്വറി നേടിയപ്പോഴും സമാന ആഹ്ലാദ പ്രകടനം നടത്തിയിരുന്നു 27കാരന്‍.