ഹേഗ്: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ വധശിക്ഷക്കു വിധിച്ച ഇന്ത്യന്‍ നാവികോദ്യോസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്നു വിധി പറഞ്ഞേക്കും. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഭരണകൂടം സമര്‍പ്പിച്ച ഹര്‍ജി ഇന്നു പരിഗണിക്കും. കേസില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. വധശിക്ഷ റദ്ദാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ അപേക്ഷ തള്ളണമെന്നായിരുന്നു പാകിസ്താന്റെ ആവശ്യം. 11 അംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്ത്യക്കു വേണ്ടി അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കോടതിയില്‍ ഹാജരായത്. കുല്‍ഭൂഷണ്‍ ജാദവിന്റെ കുറ്റസമ്മത വീഡിയോ കാണണമെന്ന പാകിസ്താന്റെ ആവശ്യം ഇന്ത്യ നിരസിച്ചിരുന്നു. ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യ ഒട്ടേറെ തവണ ശ്രമിച്ചിട്ടും പാകിസ്താന്‍ അതിനു തയാറായിരുന്നില്ല. വിയന്ന കരാറിലെ ആര്‍ട്ടിക്കിള്‍ 36ന്റെ ലംഘനമാണിത്.
കുല്‍ഭൂഷണ്‍ ജാദവ്: കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്നു വിധി പറയും
Tags: Kulbhushan Yadav