കൊച്ചി: എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചാരണം നടത്തിയതിന് പ്രകൃതി ചികിത്സ നടത്തുന്ന ജേക്കബ് വടക്കഞ്ചേരി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ചമ്പക്കരയിലെ സ്ഥാപനത്തില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റു ചെയ്തത്.
പ്രളയക്കെടുതിക്കു പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടരുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ മരുന്നു കഴിക്കുന്നത് അപകടകരമാണെന്നായിരുന്നു ജേക്കബ് വടക്കഞ്ചേരിയുടെ പ്രതികരണം. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോഗ്യവകുപ്പും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഇയാള്‍ വീഡിയോയിലൂടെ ആരോപിച്ചു. ഡോക്ടര്‍മാര്‍ക്ക് ഇരകളെ നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ആരോപിച്ചു. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തുന്ന വടക്കഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ ഡിജിപിക്ക് കത്ത് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോസഫ് വടക്കഞ്ചേരിയെ അറസ്റ്റു ചെയ്തത്. നേരത്തെ നിപ്പാവൈറസ് പടര്‍ന്ന സമയത്തും പ്രതിരോധ വാക്‌സിനെതിരെ ജേക്കബ് വടക്കഞ്ചേരി രംഗത്തെത്തിയത് വിവാദമായിരുന്നു.