തിരുവനന്തപുരം: രണ്ടരമാസത്തെ അവധിക്കുശേഷം ഇന്ന് തിരിച്ചെത്തുന്ന ഡി.ജി.പി ജേക്കബ്ബ് തോമസ് ഇനി മുതല്‍ സര്‍ക്കാര്‍ പരിശീലനകേന്ദ്രമായ ഐ.എം.ജി(ഇന്‍സ്റ്റിറ്റിയൂട്ട് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്)യുടെ ഡയറക്ടറാകും. വിജിലന്‍സ് ഡയറക്ടറായിരിക്കെ അവധിയില്‍ പ്രവേശിച്ച അദ്ദേഹത്തെ തിരികെയെത്തുമ്പോള്‍ പുതിയ തസ്തികയിലേക്കാണ് സര്‍ക്കാര്‍ നിയമിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് കൈമാറും.
ലോക്‌നാഥ് ബെഹ്‌റക്കു വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം മുഖ്യമന്ത്രി നല്‍കിയിരുന്നു. എന്നാല്‍ ജേക്കബ്ബ് തോമസ് തിരികെയെത്തുമ്പോള്‍ നല്‍കേണ്ട സ്ഥാനത്തെച്ചൊല്ലി അനിശ്ചിതത്വവും നിലനിന്നിരുന്നു. അവധി അവസാനിച്ച് തിരികെയെത്തുമ്പോള്‍ തന്റെ സ്ഥാനം ഏതാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ്ബ് തോമസ് സര്‍ക്കാരിന് കത്ത് നല്‍കി. തുടര്‍ന്ന് രണ്ടരമാസത്തെ അവധി ഇന്നാണ് അവസാനിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ജേക്കബ്ബ് തോമസ് അവധിയില്‍ പ്രവേശിച്ചത്.
ജേക്കബ്ബ് തോമസിന് പകരം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കാണ് വിജിലന്‍സിന്റെ ചുമതല നല്‍കിയിരുന്നത്. എന്നാല്‍ സെന്‍കുമാറിന്റെ പുനര്‍നിയമനത്തോടെ ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുകയായിരുന്നു.