എറണാകുളം കൊച്ചിയില്‍ കാര്‍ഷിക ചന്തയില്‍ ചക്ക ലേലത്തില്‍ പോയത് 1010 രൂപയ്ക്ക്. ആവശ്യക്കാര്‍ ഏറിയതോടെയാണ് ചക്കയ്ക്ക് ഇത്രയും വിലയേറിയത്. ഒടുവില്‍ കിഴക്കേക്കൂറ്റ് വീട്ടില്‍ ചാക്കോച്ചന് 1010 രൂപയ്ക്കാണ് ചക്ക ലേലത്തില്‍ പിടിച്ചത്. ചൊവ്വാഴ്ച്ചകളിലാണ് സാധാരണയായി കാര്‍ഷിക ലേലം നടത്താറുള്ളത്.
കഴിഞ്ഞ ദിവസം 1000 രൂപയ്ക്കും 500 രൂപയ്ക്കുംവരെ ചക്ക ലേലത്തില്‍ പോയിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം ഇവിടെ ലേലത്തില്വയ്ക്കാം. 2009-ല്‍ കൂത്താട്ടുകുളം അഗ്രികള്‍ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസസിങ് സൊസൈറ്റിയാണ് ലേല വിപണിയ്ക്ക് തുടക്കമിട്ടത്.