X
    Categories: Newsworld

‘വാക്കിലെ ചെറിയൊരു അബദ്ധം’; ചൈനയിലെ ഏറ്റവും വലിയ ധനികനായ ജാക് മായ്ക്ക് നഷ്ടമായത് 260,786 കോടി രൂപ

‘ ചൈനക്കാര്‍ പറയുന്നതു പോലെ, നിങ്ങള്‍ 100,000 യുവാന്‍ ബാങ്കില്‍ നിന്നു കടമെടുത്താല്‍ നിങ്ങള്‍ക്ക് ചെറിയ പേടിയുണ്ടാകും; നിങ്ങള്‍ 10 ലക്ഷം യുവാനാണ് കടമെടുക്കുന്നതെങ്കില്‍ നിങ്ങള്‍ക്കും ബാങ്കിനും പേടിയുണ്ടാകും, അതേസമയം നിങ്ങള്‍ 1 ബില്ല്യന്‍ ഡോളറാണ് കടമെടുക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഭയമേ കാണില്ല, മറിച്ച് ബാങ്കിനു പേടിയുണ്ടാകും’, എന്ന പ്രസ്താവന ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ഏറ്റവും വലിയ ധനികനുമായ ജാക് മായ്ക്കു നഷ്ടമാക്കിയത്് 35 ബില്ല്യന്‍ ഡോളര്‍(ഏകദേശം 260786 കോടി രൂപ).

പ്രസംഗത്തില്‍ മാ ചൈനയ്ക്ക് ഒരു സാമ്പത്തിക പരിസ്ഥിതി ഇല്ലാ എന്നു പറഞ്ഞത് അധികാരികള്‍ ഗൗരവത്തിലെടുക്കുകയായിരുന്നു. ചൈനീസ് ബാങ്കുകള്‍ പണയം വയ്ക്കല്‍ കടകളാണെന്നും മാ പറഞ്ഞു. ഇതിനാല്‍ ചിലര്‍ വന്‍ തുക കടമെടുക്കുന്നു. അതോടെ അവര്‍ക്കു പണം നഷ്ടമാകുന്നില്ലെന്നു ഉറപ്പുവരുത്താനുള്ള ശ്രമം നടത്തുന്നു എന്നാണ് അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

ഇതിനുള്ള ശരിക്കുള്ള അടി ചൈന അപ്പോള്‍ത്തന്നെ കൊടുത്തില്ല. രണ്ടാഴ്ച കാത്തിരുന്ന ശേഷമാണ് നല്‍കിയത്. ചൈനയുടെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിനടത്തുന്ന കമ്മറ്റി മായെ വിളിച്ചുവരുത്തി ശാസിച്ചു. എന്നാല്‍, മായ്ക്കുള്ള ശരിക്കുള്ള അടി കൊടുത്തത് ചൊവ്വാഴ്ച രാത്രിയിലാണ്. ഷാങ്ഹായ്, ഹോങ്കോങ് സ്‌റ്റോക് എക്‌ചേഞ്ചുകളിലായി 35 ബില്ല്യന്‍ ഡോളര്‍ മൂല്യത്തിലുള്ള ലോകം ഇന്നേവരെ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ഐപിഒ മാറ്റിവയ്ക്കപ്പെടുകയായിരുന്നു. നിയമത്തില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട ശേഷം മതി ഐപിഒ എന്നാണ് അധികാരികള്‍ പറഞ്ഞത്. ഈ വാര്‍ത്ത വന്നതോടെ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌ചേഞ്ചിലും ആലിബാബയുടെ ഓഹരികള്‍ മൂക്കു കുത്തി.

Test User: