ന്യൂഡല്‍ഹി: 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്സ് യോഗ്യത നേടി മലയാളി താരം എംപി ജാബിര്‍. ഇതോടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി മലപ്പുറം സ്വദേശി ജാബിര്‍ മാറി. മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശിയാണ് ഈ 25കാരന്.
ജാവലിന്‍ ത്രോ താരം അന്നു റാണിയും സ്പ്രിന്റര്‍ ദ്യുതി ചന്ദും ജാബിറിനൊപ്പം ഒളിമ്പിക് യോഗ്യത നേടി. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് മൂന്നു പേര്‍ക്കും യോഗ്യത ലഭിച്ചത്. ഒളിമ്പിക്സിനുള്ള യോഗ്യതാ മത്സരങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. യോഗ്യതാ മാര്‍ക്ക് മറികടന്നവരെ ഒഴിച്ചുനിര്‍ത്തി ശേഷിക്കുന്ന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് മൂവരും ടോക്ക്യോയിയിലേക്ക് ടിക്കറ്റെടുത്തത്.