X
    Categories: MoreViews

ഷാരുഖ് ഖാന്‍-ഇംത്യാസ് അലി ചിത്രം ‘ജബ് ഹാരി മെറ്റ് സേജല്‍’; മിനി ട്രൈലുകള്‍ തരംഗമാവുന്നു

ഇംത്യാസ് അലി ഒരുക്കുന്ന ഷാരുഖ് ഖാന്‍ ചിത്രം ജബ് ഹാരി മെറ്റ് സേജല്‍ റിലീസിന് തയ്യാറെടുക്കുന്നു. തമാശ എന്ന രണ്‍ബീര്‍ ചിത്രത്തിന് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മിനി ട്രൈലുകള്‍ പുറത്തിറങ്ങി. ചിത്രത്തി 36 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള മൂന്ന് മിനി ട്രൈലുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്.

അമേരിക്കന്‍ ചിത്രം ‘വെന്‍ ഹാരി മെറ്റ് സാലി’യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഇംത്യാസ് അലി തയ്യാറാക്കുന്ന റൊമാന്റിക് ചിത്രത്തില്‍ അനുഷ്‌ക ശര്‍മയാണ് നായിക. ഹാരിയുടേയും സേജലിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ഖരാബ് (മോശം സ്വഭാവം) എന്ന് ആദ്യ ട്രൈലില്‍ റൊമാന്റിക് സ്വഭാവമുള്ള ടൂറിസ്റ്റ്‌ഗൈഡിന്റെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. ഹാരി സിങ് എന്ന ഞാന്‍ ഇത്തിരി മോശം സ്വഭാവക്കാരനാണ് എന്ന സ്വയം വിശേഷണത്തോടെയാണ് എസ്.ആര്‍.കെ പ്രത്യക്ഷപ്പെടുന്നത്.

താമാശക്കും ഹ്യൂമറിനും പ്രാധാന്യം നല്‍കിയ ട്രൈലുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മുഴു നീള റൊമാന്റിക്ക് ചിത്രം പ്രേക്ഷകര്‍ക്ക് എത്തിക്കും എന്ന സൂചനയും നല്‍കുന്നതാണ്. ആഗസ്ത് നാലിനാണ് ഹാരിയും സേജലും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.


റബ് നേ ബനാദി ജോഡി, ജബ് തക്ക് ഹേ ജാന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഷാരുഖും അനുഷ്‌കയും ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേകത കൂടി ജബ് ഹാരി മെറ്റ് സേജലിനുണ്ട്. ആംസ്റ്റര്‍ഡാം, പ്രേഗ്, ലിസ്ബണ്‍ തുടങ്ങി വിദേശ നഗരങ്ങളിലായിരുന്നു ലൊക്കേഷന്‍.
ദി റിംഗ്, റെഹ്നുമ എന്നിങ്ങനെ വ്യത്യസ്ത പേരുകള്‍ ചിത്രത്തിന്റേതായി പ്രചരിച്ചിരുന്നെങ്കിലും ‘ജബ് ഹാരി മെറ്റ് സേജല്‍’ എന്ന പേര് ദിവസങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍ തന്നെ പുറത്ത് വിടുകയായിരുന്നു.

ഷാരുഖിന്റെ സ്വന്തം സംരംഭമായ റെഡ് ചില്ലീസ് പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ജനുവരിയില്‍ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം റയീസിന്റെ ക്യാമറമാന്‍ കെ.യു മോഹനനാണ് ഈ ചിത്രത്തിന്റെയുംഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രീതമാണ് സംഗീത സംവിധായകന്‍.

chandrika: