വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാനൊരുങ്ങി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് പുകഴ്ത്തി അമേരിക്കയിലെ ഇന്ത്യക്കാരുടെ വോട്ടു ഉറപ്പിക്കാന്‍ ട്രംപ് ശ്രമം തുടരുന്നതിനിടെയാണ് ഇവാന്‍കയുടെ ദീപാവലി ആഘോഷം. ഇന്ത്യക്കാരുടെ മനംകവരാനാണ് മകളെ ദീപാവലി ആഘോഷത്തില്‍ പങ്കെടുപ്പിക്കുന്നതെന്ന ആക്ഷേപവും പരക്കെ ഉയര്‍ന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ പ്രവചനം അസാധ്യമായ വിര്‍ജീനിയയിലെ രാജ്ധാനി ക്ഷേത്രത്തിലാണ് ഇവാന്‍കയുടെ ആഘോഷം. ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ കുടുംബാംഗം ഹൈന്ദവ ആരാധാനാലയം സന്ദര്‍ശിക്കുന്നത് ഇതാദ്യമാണ്.