യു.ഡി.എഫിന്റെ ഭാഗമായ മുസ്്‌ലിംലീഗിനെ സി.പി.എം സെമിനാറില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ച സി.പി.എമ്മാണ് വെട്ടിലായതെന്നും ലീഗ് സെമിനാറില്‍ പങ്കെടുക്കില്ലെന്ന് തങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ആശങ്കയുണ്ടായിരുന്നില്ലെന്നും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ അഭിപ്രായപ്പെട്ടു. ഇതിനെ രാഷ്ട്രീയമായി ന്യൂനപക്ഷധ്രുവീകരണത്തിന് ശ്രമിക്കുകയാണ് സി.പി.എം ചെയ്യുന്നത്. സമസ്തയുടെ നേതാക്കള്‍ സെമിനാറില്‍ പങ്കെടുത്താലും ഇതിലെ രാഷ്ട്രീയത്തിനെതിരെ അവരത് പറയും.പാണക്കാട് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞതുപോലെ കോണ്‍ഗ്രസ് ഇല്ലാതെ ഇതിനെ നേരിടാന്‍ പറ്റില്ലെന്ന് പറഞ്ഞത് ശരിയാണ്.
അതേസമയം കോണ്‍ഗ്രസിനെയും സെമിനാറിലേക്ക് സി.പി.എം ക്ഷണിക്കണമായിരുന്നുവെന്ന ്‌സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി അഭിപ്രായപ്പെട്ടു.