കോഴിക്കോട്: മുസ്്‌ലിംലീഗ് ജനകീയതയും ന്യൂജെന്‍ സ്വീകാര്യതയും ഉള്‍ക്കൊണ്ട് എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചാണ് സംസ്ഥാന ഭാരവാഹികളെയും സെക്രട്ടേറിയറ്റിനെയും സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുത്തത്. മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ 20,41,650 പേരാണ് മുസ്‌ലിംലീഗില്‍ അംഗത്വമെടുത്തത്. ഇതില്‍ അഞ്ചു ലക്ഷത്തോളം പേര്‍ പുതിയതായി കടന്നുവന്നവരാണ്. യുവാക്കളും തൊഴിലാളികളും വനിതകളും ആനുപാതികമായി വര്‍ധിച്ചു. അതിന്റെ കൂടി പ്രതിഫലനമാണ് എല്ലാ മേഖലയെയും ഉള്‍പ്പെടുത്തിയ ഭാരവാഹി-സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പ്. 27 അംഗ ഭാരവാഹികളില്‍ 11 പേര്‍ പുതുമുഖങ്ങളാണ്.
മൂന്ന് വനിതാ അംഗങ്ങളെയും രണ്ടു ദളിത് ലീഗ് നേതാക്കളെയും ഉള്‍പ്പെടുത്തിയാണ് 63 അംഗ സെക്രട്ടേറിയറ്റ് തെരഞ്ഞെടുത്തത്. ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പുറമെ കേരളത്തില്‍ നിന്നുള്ള ദേശീയ കമ്മറ്റി ഭാരവാഹികളായ പി.കെ.കുഞ്ഞാലിക്കുട്ടി എ.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.പി അബ്ദുസമദ് സമദാനി സിറാജ് ഇബ്രാഹിം സേട്ട് എന്നിവരും സംസ്ഥാന ഭാരവാഹികളും എം.എല്‍.എമാരും സെക്രട്ടേറിയറ്റ് അംഗങ്ങളാണ്.ഇവര്‍ക്ക് പുറമെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സുലൈമാന്‍ ഖാലിദ്, എ യൂനുസ്‌കുഞ്ഞ്, ഇ.പി ഖമറുദ്ധീന്‍, എം.സി വടകര, ഇസ്ഹാഖ് കുരിക്കള്‍, എന്‍.സൂപ്പി, പി.എം ഷെരീഫ്, കെ.എം.എ ഷുക്കൂര്‍, യു.സി രാമന്‍, അഹമ്മദ്കുട്ടി ഉണ്ണികുളം, പി.എം.എ സമീര്‍, ഖമറുന്നിസ അന്‍വര്‍, അഡ്വ.നൂര്‍ബീന റഷീദ്, അഡ്വ.കെ.പി മറിയുമ്മ, എ.പി ഉണ്ണികൃഷ്ണന്‍. പുറമെ മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ സെക്രട്ടേറിയറ്റില്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.