കിഷന്‍ഗഞ്ച്/ബീഹാര്‍: മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന റമസാന്‍ റിലീഫ് കിറ്റുകളുടെ വിതരണം ബീഹാറിലെ കിഷന്‍ഗഞ്ചില്‍ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. വൈകുന്നേരം നടന്ന ചടങ്ങില്‍ കേരളത്തില്‍ നിന്നെത്തിയ പ്രതിനിധികളും പ്രദേശവാസികളുമടക്കം നൂറുകണക്കിന് പേര്‍ സംബന്ധിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലീഗ് നടത്തിയ റിലീഫ് പ്രവര്‍ത്തനങ്ങള്‍ അനേകായിരം കുടുംബങ്ങള്‍ക്കായിരുന്നു ആശ്വാസമായത്. ആവശ്യ സാധനങ്ങളടങ്ങിയ അയ്യായിരത്തോളം കിറ്റുകളാണ് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യുക. ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം പ്രയാസപ്പെടുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ഇതിലൂടെ ആശ്വാസം ലഭിക്കുക. ബീഹാറിന്റെ വിവധ ഭാഗങ്ങളില്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന കുഴല്‍കിണറുകളുടെ നിര്‍മ്മാണോദ്ഘാടനവും ഇ.ടി മുഹമ്മദ് ബഷീര്‍ എം പി നിര്‍വഹിച്ചു.വൈകിട്ട് ഠാക്കൂര്‍ഗോനിയിലെ പോര്‍ട്ടിയില്‍ നടന്ന പൊതു സമ്മേളനത്തില്‍ ആയിരങ്ങളാണ് തടിച്ചു കൂടിയത്. ലീഗ് നേതാക്കളുടെ പ്രസംഗം പ്രവര്‍ത്തകരില്‍ ആവേശത്തിരയിളക്കി. രാജ്യത്തെ ന്യൂനപക്ഷം പുത്തനുണര്‍വ്വിന്റെ പാതയിലാണെന്നും മുസ്‌ലിം ദലിത് ന്യൂനപക്ഷങ്ങളുടെ ജീവിത നിലവാരങ്ങളില്‍ മാറ്റം സൃഷ്ടിക്കല്‍ ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും ഇ.ടി പറഞ്ഞു. ഡോ. സി.പി ബാവ ഹാജി, കായക്കൊടി പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി, മുസ്ലി ലീഗ് നടേരി ശാഖ, ബഹറൈന്‍ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി എന്നിവരാണ് കുഴല്‍ കിണറുകള്‍ക്കുള്ള ഫണ്ട് നല്‍കിയത്. ഡോ. സിപി ബാവ ഹാജി, മുഹമ്മദ് കോയ തിരുന്നാവായ, ലത്തീഫ് രാമനാട്ടുകാര, സമദ് നടേരി, കെ.ടി.കെ മൊയ്ദി, സിറാജ് നദ്വി, വാജിദ് കൊയിലാണ്ടി, മുസ്‌ലി ലീഗ് ബീഹാര്‍ പ്രസിഡണ്ട് നഈം അക്തര്‍, യൂത്ത് ലീഗ് പ്രസിഡണ്ട ഉസൈന്‍ അക്തര്‍, സജ്ജാദ് ഹൂസൈന്‍ അകതര്‍, മുക്താര്‍ ആലം, ജുനൈദ് ആലം ന്നിവര്‍ പങ്കെടുത്തു.