X

മാറ്റത്തിന്റെ കാഹളം മുഴങ്ങട്ടെ —പി.കെ കുഞ്ഞാലിക്കുട്ടി ARTICLE

(ജനറൽ സെക്രട്ടറി,
ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ്)

അധികാരത്തിന്റെ അഹന്തയിൽ എല്ലാവരെയും അടക്കിപ്പിടിച്ച് ഭരിക്കാമെന്ന നയമാണ്  സ്വീകരിച്ചുവരുന്നത്. ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകൾ ഇ.ഡിയെ ഉപയോഗിച്ച് റെയ്ഡ് ചെയ്യുക വഴി കേന്ദ്ര സർക്കാർ അവരുടെ ഫാസിസ്റ്റ് നയം ലോകത്തിനു മുമ്പിൽ വീïും തെളിയിച്ചിരിക്കുകയാണ്. പുതിയ ഇന്ത്യയുടെ പരിച്ഛേദമായാണ് ലോക മാധ്യമങ്ങൾ ഈ പകപോക്കലിനെ നോക്കിക്കാണുന്നത്. കോർപറേറ്റുകൾക്ക് തടിച്ചുകൊഴുക്കാൻ അവസരമൊരുക്കുമ്പോഴും അടിസ്ഥാന വർഗ്ഗത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന രീതിയാണ് കേന്ദ്ര സർക്കാർ അവലംഭിക്കുന്നത്. കോടിക്കണക്കിന് പട്ടിണിപ്പാവങ്ങൾ അധിവസിക്കുന്ന ഇന്ത്യയുടെ പുരോഗതിയല്ല കേന്ദ്ര ബജറ്റിൽ പോലും സർക്കാർ ലക്ഷീകരിക്കുന്നത്. ഇവിടത്തെ കൃഷിയും വ്യവസായവുമൊന്നും വളരണമെന്ന് ഭരണകൂടം ആഗ്രഹിക്കുന്നില്ല. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ക്ഷേമപദ്ധതികൾ നടപ്പിലാക്കുകയോ സർക്കാരിന്റെ ലക്ഷ്യമല്ല. അദാനിമാർക്കും അംബാനിമാർക്കും അവരുടെ സാമ്രാജ്യത്തിന്റെ കാൽക്കീഴിലേക്ക് രാജ്യത്തെ തീറെഴുതിക്കൊടുക്കാനാണ് കേന്ദ്രസർക്കാറിന്റെ നീക്കങ്ങൾ. ഇതിലൂടെ അവർക്ക് പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങൾ ധാരാളം ലഭിച്ചുകൊïിരിക്കുന്നു.
ജനാധിപത്യ സംവിധാനത്തെ വെല്ലു വിളിച്ച് കൊï് ബി.ജെ.പി ഇതര സർക്കാറുകളെ പണത്തിന്റെ ‘പവറിൽ’ അട്ടിമറിക്കുന്നു. ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന സർക്കാറുകൾക്ക് കൂച്ചുവിലങ്ങിടുന്നു. രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് ഏറെ പങ്കുവഹിക്കുന്ന ഫെഡറൽ സിസ്റ്റങ്ങളെ രാഷ്ട്രീയ ചട്ടുകങ്ങളാക്കി മാറ്റുന്നു. ബി.ജെ.പിക്കു  വേïി വിദ്വേഷ പ്രസംഗം നടത്തുന്ന വക്കീലന്മാരെ പിടിച്ച്  ഉന്നത നീതി പീഠങ്ങളിൽ ജഡ്ജുമാരാക്കി ഇരുത്തുന്നു. നീതി പീഢത്തിലുള്ള വിശ്വാസത്തിൽ പോലും സംശയം ജനിപ്പിക്കുന്ന നിലപാടുകൾ ഉïാകുന്നു.   ഇന്ത്യയുടെ ആത്മാവായ ഭരണഘടനയെ പോലും നോക്കുകുത്തിയാക്കി രാജ്യത്ത് പുതിയ നയങ്ങളും നിയമങ്ങളും ചുട്ടെടുക്കുന്നു. പാർലമെന്റിലെ മൃഗീയ ഭൂരിഭക്ഷം ഇന്ത്യയെ കൈവെള്ളയിൽ അമ്മാനമാടാനുള്ള അവസരമായി കാണുന്നു. ഏറെ ആപത്കരമായ ഈ സാഹചര്യം തിരിച്ചറിഞ്ഞു ഒറ്റക്കെട്ടായി നീങ്ങുവാൻ പ്രതിപക്ഷ കക്ഷികൾ ഇനിയും സമയം വൈകിക്കൂടാ.
നരേന്ദ്ര മോദി സർക്കാറിനെതിരെയുള്ള വിരുദ്ധ വികാരങ്ങളുടെ നേർചിത്രം രാജ്യം കïതാണ്. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധിയെ സ്വീകരിച്ച സാധാരണക്കാർ അതിന്റെ ഏറ്റവും വലിയ അടയാളമാണ്. ജീവിതം വഴിമുട്ടിയ ആയിരക്കണക്കിനാളുകൾ രാഹുൽ ഗാന്ധിയെ ചേർത്തുപിടിച്ചു കരഞ്ഞുപറഞ്ഞ വാക്കുകളിൽ അതിന്റെ പൊരുളുകളുï്. നാട് തകരുന്ന വ്യത്യസ്ത മേഖലകളിലെ വേദനകളും വിഹ്വലതകളും അതിൽ അടങ്ങിയിട്ടുï്. കർഷകരുടെയും കച്ചവടക്കാരുടെയും തൊഴിലാളികളുടെയുമെല്ലാം രോദനങ്ങൾ  ജോഡോ യാത്രയിൽ ഇന്ത്യ ഉടനീളം കേട്ടതാണ്. ഈ സർക്കാർ വിരുദ്ധ വികാരങ്ങളെ ജനാധിപത്യ രീതിയിലൂടെ ഉപയോഗപ്പെടുത്താനുള്ള വിലപ്പെട്ട സമയമാണിത്. മുമ്പിലെത്തി നിൽക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഇതേ ഗൗരവത്തിൽ രാജ്യത്ത് കാമ്പയിൻ ചെയ്യാൻ സാധിച്ചാൽ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാൻ സാധിക്കും. പ്രതിപക്ഷത്തെ ഓരോ കക്ഷികളും കൂലങ്കശമായി ഇക്കാര്യം ചർച്ച ചെയ്യേï സന്ദർഭമാണിത്.
മതേതര വോട്ടുകളിൽ വിള്ളലുïാക്കിയാണ് ബി.ജെ.പി ഇന്ത്യയുടെ അധികാരം പിടിച്ചെടുത്തത്. ആറു പതിറ്റാïിലധിക കാലം കോൺഗ്രസ് കാവലിരുന്നത് ഈ മതേതര രാജ്യത്തിനായിരുന്നു. തീവ്ര ഫാസിസ്റ്റുകളുടെ മതവാദങ്ങൾ മുമ്പും രാജ്യത്ത് ശക്തമായി ഉയർന്നുവന്നിട്ടുï്. പക്ഷേ, അതിനെയെല്ലാം നിഷ്പ്രഭമാക്കാൻ മതേതര ശക്തികൾ രാജ്യത്ത് പ്രതിരോധം തീർത്ത് നിന്നിരുന്നു. ഇന്ന് ആ മതേതര ചേരികൾക്കിടയിൽ ഭിന്നിപ്പ് രൂക്ഷമായി നിലനിൽക്കുകയാണ്. ഖേദകരമെന്നു പറയട്ടെ, കൂടുതൽ അടുത്തു നിൽക്കേï ഈ സന്ദർഭത്തിൽ പോലും അകന്നുനിൽക്കാനാണ് ചില മതേതര പാർട്ടികൾ പോലും ചിന്തിക്കുന്നത്. അന്ധമായ കോൺഗ്രസ് വിരോധം വെച്ചുപുലർത്തുന്ന സി.പി.എം അധികാരം ലഭിക്കുന്നിടങ്ങളിൽ മാത്രം കോൺഗ്രസുമായി കൈക്കോർക്കാൻ വെമ്പൽകൊള്ളുന്നത് നാം കïതാണ്. അല്ലാത്തിടങ്ങളിൽ മതേതര വോട്ടുകളിൽ വിള്ളലുïാക്കി ബി.ജെ.പിക്ക് കടന്നുവരാനുള്ള അവസരങ്ങൾ ഒരുക്കാൻ ശ്രമിക്കുകയാണ്.  .
ചിലയിടങ്ങളിൽ ന്യൂനപക്ഷങ്ങൾ ഇത്തരം തെറ്റിദ്ധാരണകളിൽ അകപ്പെട്ട് മതേതര ചേരികളെ ദുർബലപ്പെടുത്തുന്നതും നമ്മൾ കാണുന്നു. യു.പിയിലും ബിഹാറിലും  ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തരം കക്ഷികൾ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചതാണ് ബി.ജെ.പിക്ക് തഴച്ചുവളരാനുള്ള അവസരമൊരുക്കിയത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പോലും കോൺഗ്രസ് വിരുദ്ധത ആളിക്കത്തിച്ചാണ് അധികാരത്തിലിരിക്കുന്നവർ ബി.ജെ.പിക്ക് വഴിവെട്ടിക്കൊടുത്തത്. സമീപകാല തിരഞ്ഞെടുപ്പുകളിൽ നാം അത് കïതാണ്. ബല്ലി മാറൻ, ചാന്ദ്‌നി ചൗക്ക് മുതലായ അസംബ്ലി സീറ്റുകളിൽ ന്യൂനപക്ഷ വോട്ടുകളാണ് കൂടുതൽ. ഇവിടെ ആം ആദ്മി പാർട്ടിക്കും കോൺഗ്രസിനും കിട്ടിയ വോട്ടുകൾ ഇഴപിരിച്ചാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ ബി.ജെ.പി തട്ടിയെടുത്തതായി കാണാം. 10,000 മുതൽ 17,000ത്തിലേറെ വോട്ടുകൾ ബി.ജെ.പി അധികം നേടിയത് ഈ കോൺഗ്രസ് വിരുദ്ധത ആളിക്കത്തിച്ചതിന്റെ ദുരന്തഫലമാണ്. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി കുരുക്കുന്ന ചരടിൽ ന്യൂനപക്ഷങ്ങളെ കുരുത്തിടാൻ ചില പാർട്ടികൾ നടത്തുന്ന ബുദ്ധിശൂന്യതയാണ് ഇവിടെ ചൂïിക്കാട്ടിയത്. ഇത് തിരിച്ചറിയാനുള്ള ജനാധിപത്യ ബോധമാണ് മതേതര ജനതക്കുïാവേïത്.
ആവുന്നിടങ്ങളിലെല്ലാം കോൺഗ്രസ് വിരുദ്ധതയാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. ബംഗാളിലും ത്രിപുരയിലും മാത്രമല്ല, അവർ നാമമാത്രമായി നിലകൊള്ളുന്ന ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പോലും ‘ബി.ജെ.പിക്ക് എതിരായുള്ള കോൺഗ്രസ് വിരുദ്ധ’ ചേരി കെട്ടിപ്പടുക്കാനാണ് ശ്രമിക്കുകയാണ്. ദേശീയ തലത്തിൽ ലാലുവും നിതീഷും സ്റ്റാലിനുമെല്ലാം കോൺഗ്രസിനെ അനുകൂലിക്കുമ്പോഴും സി.പി.എം മൂന്നാം മുന്നണിയെ കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യയെ ഏകശിലാ രാജ്യമെന്ന സങ്കൽപത്തിലേക്ക് അടുപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. ഇനിയും ഈ തിരിച്ചറിവ് മതേതര പാർട്ടികൾക്ക് കൈവന്നില്ലെങ്കിൽ ഗാന്ധിജി കെട്ടിപ്പടുത്ത ഇന്ത്യ ഗോഡ്‌സെയുടേത് മാത്രമായി മാറും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം വരിച്ച് ആർ.എസ്.എസിന്റെ  ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയാണ് ബി.ജെപിയുടെ ഉദേദശിക്കുന്നത്. കോടതികളും കൊളീജിയങ്ങളും കോർപ്പറേറ്റുകളും മാത്രമല്ല, സാധാരണക്കാരെ സ്വാധീനിക്കുന്ന മേഖലകൾകൂടി ബി.ജെ.പി കയ്യടക്കിവെച്ചിരിക്കുകയാണ്. എൻ.ഡി.ടി.വിയും ആജ്തകും എ.ബി.പി ന്യൂസും ഇന്ത്യാ ടി.വിയും നൽകുന്ന വാർത്തകൾക്ക് ചുവടുവെച്ചു തന്നെയാണ് പ്രാദേശിക മാധ്യമങ്ങളും പലപ്പോഴും മുന്നേറുന്നത്. ഇന്ത്യ നമ്മുടേതല്ലാതായി മാറുന്നതിനു മുമ്പ് മതേതര പ്രസ്ഥാനങ്ങൾ ഒരുമിച്ചിരുന്ന് മാറ്റത്തിന്റെ കാഹളം മുഴക്കാൻ സമയമായിരിക്കുന്നു.

Chandrika Web: