X
    Categories: CultureVideo Stories

പുതിയ ലോക്‌സഭയിൽ മുസ്ലിം ലീഗിന് മൂന്ന് പ്രതിനിധികൾ

പുതിയ ലോക്‌സഭയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മൂന്ന് എം.പിമാർ ഉണ്ടാവും. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തിൽ നിന്നും ഇ.ടി മുഹമ്മദ് ബഷീർ പൊന്നാനിയിൽ നിന്നും മികച്ച വിജയമുറപ്പിച്ചതിനു പിന്നാലെ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് കെ. നവാസ് ഗനി ലീഡ് ചെയ്യുകയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരങ്ങൾ പ്രകാരം മലപ്പുറം മണ്ഡലത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി 162640 വോട്ടുകൾക്ക് മുന്നിലാണ്. കുഞ്ഞാലിക്കുട്ടി ഇതിനകം 338889 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത സ്ഥാനാർത്ഥിക്ക് 176249 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

പൊന്നാനി മണ്ഡലത്തിൽ ഇ.ടി മുഹമ്മദ് ബഷീറും വിജയമുറപ്പിച്ചു കഴിഞ്ഞു. 50 ശതമാനത്തോളം വോട്ടുകൾ എണ്ണാനുണ്ടെങ്കിലും 74527 വോട്ടുകൾക്ക് മുന്നിലാണ് അദ്ദേഹം. ഇ.ടി 218170 വോട്ടുകൾ നേടിയപ്പോൾ രണ്ടാംസ്ഥാനത്തുള്ള സ്ഥാനാർത്ഥിക്ക് 143643 വോട്ടുകളേ നേടാനായുള്ളൂ.

രാമനാഥപുരത്ത് 22415 വോട്ടുകൾക്കാണ് നവാസ് ഗനി ലീഡ് ചെയ്യുന്നത്. ബി.ജെ.പിയുടെ നൈനാർ നാഗേന്ദ്രനെ പിന്തള്ളിയ നവാസ് ഗനി 29412 വോട്ടുകൾ നേടിയിട്ടുണ്ട്. 48.01 ശതമാനമാണ് നവാസ് ഗനിക്കുള്ള വോട്ടുവിഹിതം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: