മലപ്പുറം: മുസ്‌ലിംലീഗ് മലപ്പുറം ജില്ലാസമ്മേളനം 16, 17, 18 ദിവസങ്ങളിലായി മലപ്പുറത്ത് നടക്കും. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാള്‍, ഖായിദേ മില്ലത്ത് സ്മാരകസൗധം, മുസ്‌ലിംലീഗ് ജില്ലാഓഫീസ് പരിസരം ,വലിയവരമ്പ്, എന്നിവിടങ്ങളിലാണ് സമ്മേളനങ്ങള്‍. സമ്മേളനങ്ങളുടെ മുന്നോടിയായി ഇന്ത്യന്‍യൂണിയന്‍ മുസ്‌ലിംലീഗ് രൂപീകൃതമായതിന് ശേഷമുള്ള 75 വര്‍ഷത്തെ അനുസ്മരിച്ചുകൊണ്ട് പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ 10ന് 75 പതാകകള്‍ ഉയര്‍ത്തും. ‘ഏഴര പതിറ്റാണ്ടിന്റെ അഭിമാനം’ എന്ന സന്ദേശവുമായി വാഹന പ്രചരണജാഥകള്‍ സംഘടിപ്പിക്കും. 16ന് വ്യാഴാഴ്ച മലപ്പുറം കുന്നുമ്മല്‍വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി സ്മാരകടൗണ്‍ഹാളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രതിനിധിസമ്മേളനവും 17ന് വനിതാ സമ്മേളനവും യുവജന സമ്മേളനവും ഖായിദേ മില്ലത്ത് സൗധത്തില്‍ അഭിഭാഷക സമ്മേളനവും നടക്കും. 18ന് ടൗണ്‍ ഹാളില്‍ വിദ്യാര്‍ഥി സമ്മേളനവും വലിയ വരമ്പിലെ വയലില്‍ പൊതുസമ്മേളനവും നടക്കും. പുതിയ മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്, പഞ്ചായത്ത്, മുനിസിപ്പല്‍, നിയോജകമണ്ഡലം തലങ്ങളിലുള്ള സമ്മേളനവും പുതിയ കമ്മിറ്റികളുടെ രൂപീകരണവും കഴിഞ്ഞതിനുശേഷം ആണ് ജില്ലാതല കമ്മിറ്റി രൂപീകരണത്തിന്റെ മുന്നോടിയായി ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്.