മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനം നാളെ മുതല്‍ മൂന്നു ദിവസങ്ങളിലായി മലപ്പുറത്ത് അരങ്ങേറുമെന്ന് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് എം. എല്‍.എ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ‘ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം’ എന്ന ശീര്‍ഷകത്തില്‍ മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പൂര്‍ത്തീകരിച്ച്, ജില്ലയില്‍ ശാഖാതലം തൊട്ട് നിയോജകമണ്ഡലംതലം വരെയുള്ള കമ്മിറ്റികള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍, പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വരുന്നതിന്റെ മുന്നോടിയായാണ് ത്രിദിന സമ്മേളനം അരങ്ങേറുന്നത്. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ചരിത്ര മുന്നേറ്റം കുറിച്ചാണ് ഇത്തവണ ജില്ലാ സമ്മേളനം.
കഴിഞ്ഞതവണത്തേക്കാള്‍ അംഗസംഖ്യ കൂടിയതും യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം വര്‍ധിച്ചതും പാര്‍ട്ടിക്കുള്ള അംഗീകാരമാണെന്നും നേതാക്കള്‍ പറഞ്ഞു. നാളെ രാവിലെ 9 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കും. ഒപ്പം എഴുപത്തിയഞ്ച് വയസ് പിന്നിട്ട കാരണവന്മാരും പാര്‍ട്ടി നേതാക്കളും ജില്ലാ ഭാരവാഹികളും പി.എം.എസ്.എ സൗധത്തിന് സമീപം ഹരിതപതാകകള്‍ ഉയര്‍ത്തും. തുടര്‍ന്ന് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗറില്‍ (വാരിയന്‍കുന്നന്‍ ടൗണ്‍ഹാള്‍) നടക്കുന്ന ഉദ്ഘാടന സമ്മേളനം മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഉന്നതാധികാരസമിതി അംഗം കെ.പി.എ മജീദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, സി.പി. സൈതലവി, സി.ഹംസ പ്രഭാഷണം നടത്തും. മുസ്ലിംലീഗ് പഞ്ചായത്ത്, മുനിസിപ്പല്‍, നിയോജകമണ്ഡലം കമ്മിറ്റികളുടെ മുഴുവന്‍ ഭാരവാഹികള്‍, ജില്ലാ പ്രവര്‍ത്തകസമിതി അംഗങ്ങള്‍, പോഷകസംഘടനകളുടെ ജില്ലാ ഭാരവാഹികള്‍ എന്നിവരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക. വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന യുവജന സമ്മേളനം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം സാദിഖലി, അഡ്വ. കെ.എന്‍.എ. ഖാദര്‍ പ്രസംഗിക്കും.
17ന് ഉച്ചക്ക് ശേഷം 2.30ന് മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുന്ന വനിതാ സമ്മേളനം
മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് മുഖ്യപ്രഭാഷണം നടത്തു. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി, ഡോ. ആബിദാ ഫാറൂഖി എന്നിവര്‍ വനിതാ സമ്മേളനത്തില്‍ പ്രസംഗിക്കും. മൂന്ന് മണിക്ക് മലപ്പുറം ഖാഇദെ മില്ലത്ത് സൗധത്തില്‍ നടക്കുന്ന ലോയേഴ്‌സ് മീറ്റ് കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അഡ്വ. യു.എ. ലത്തീഫ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. അഡ്വ. ഹാരിസ് ബീരാന്‍, അഡ്വ. മുഹമ്മദ്ഷാ പ്രസംഗിക്കും. വൈകീട്ട് 7 മണിക്ക് ടൗണ്‍ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മുസ്ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. കെ. വേണു പ്രഭാഷണം നിര്‍വഹിക്കും. ഇശല്‍ രാത്രിയോടെ സാംസ്‌കാരിക സമ്മേളനം സമാപിക്കും. 18ന് രാവിലെ 9 മണിക്ക് ടൗണ്‍ഹാളില്‍ നടക്കുന്ന വിദ്യാര്‍ഥി സമ്മേളനം ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. യൂത്ത്‌ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. ഫൈസല്‍ ബാബു, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു,റഷീദ് ഹുദവി ഏലംകുളം പ്രഭാഷണം നടത്തും. വൈകീട്ട് ഏഴ് മണിക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നഗറില്‍ (മുസ്്‌ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസ് പരിസരം) നടക്കുന്ന പൊതുസമ്മേളനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ. പി.എ മജീദ് എം.എല്‍.എ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, ഡോ. എം.കെ മുനീര്‍, അഡ്വ. പി.എം.എ.സലാം, കെ. നവാസ് ഗനി എം.പി, കെ.എം. ഷാജി, പി.കെ. ഫിറോസ് എന്നിവര്‍ക്ക് പുറമെ മുസ്്‌ലിംലീഗ് ദേശീയ- സംസ്ഥാന നേതാക്കളും എം.എല്‍.എമാരും പങ്കെടുക്കും. ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് മുഴുവന്‍ പ്രവര്‍ത്തകരും ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് മുസ്്‌ലിംലീഗ് ജില്ലാ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ എം.അബ്ദുല്ലക്കുട്ടി, സലീം കുരുവമ്പലം,ഇസ്മയില്‍ പി. മൂത്തേടം,പി.കെ.സി അബ്ദുറഹ്മാന്‍, കെ.എം. അബ്ദുല്‍ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി പങ്കെടുത്തു.