റാഞ്ചി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാര്‍ഖണ്ഡില്‍ നടക്കുന്ന സംസ്ഥാന മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ കേരള സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട ഡോ. സി.പി ബാവ ഹാജി ഉദ്ഘാടനം ചെയതു. ജനാധിപത്യത്തേയും മതേതരത്വത്തേയും പാടെ തകര്‍ത്ത് കൊണ്ടിരുക്കുന്ന സംഘപരിവാര്‍ ഭരണത്തില്‍ നിന്ന് മോചനം നേടാന്‍ ജാര്‍ഖണ്ഡ് പോലുള്ള സ്ഥലങ്ങളില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ മുസ്ലിംലീഗിനൊപ്പം ചേരുകയാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ മോദി ഭരണത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി മറുപടി നല്‍കുമെന്നും സി.പി ബാവ ഹാജി പറഞ്ഞു.
രാവിലെ എട്ടു മണിക്ക് ആരംഭിച്ച ചടങ്ങില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം പ്രതിനിധികളും പ്രവര്‍ത്തകരുമാണ് പങ്കെടുത്തത്. പതിനാലു ജില്ലാ കമ്മിറ്റികള്‍ രുപീകരിക്കുകയും സംസ്ഥാന കമ്മിറ്റിയില്‍ നിലവില്‍ ഉണ്ടായിരുന്ന ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുകയും ചെയ്തു.
ജാര്‍ഖണ്ഡ് സംസ്ഥാന വനിതാ ലീഗ് കമ്മിറ്റിയും നിലവില്‍ വന്നു. മുസ്ലിം ലീഗ് സംസ്ഥാനപ്രസിഡണ്ടുമാരായ നഈം അഖ്തര്‍(ബീഹാര്‍), സയ്യിദ് അംജദ് അലി(ജാര്‍ഖണ്ഡ്) സംസ്ഥാ ജനറല്‍ സെക്രട്ടറി സയ്യിദ് ആലം(ജാര്‍ഖണ്ഡ്)മുസ്ലിം യൂത്ത് ലീഗ് (ബീഹാര്‍) പ്രസിഡണ്ട് സജ്ജാദ് ഹുസൈന്‍ സി.കെ സുബൈര്‍,ഖയ്യൂം റംഗാദ്, ഖാസിം അന്‍സാരി പാക്കൂര്‍, അഡ്വ. ഫൈസല്‍ ബാബു, ശിബു മീരാന്‍ അബ്ദുസ്സമദ് കൊയിലാണ്ടി, ലത്തീഫ് രാമനാട്ടുകര, വാജിദ് കൊയിലാണ്ടി, അശ്‌റഫ് ഹുദവി(ബംഗാള്‍ ക്യാമ്പസ്), ഷാക്കിര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.