ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ചിന്തന്‍ ബൈഠക് ഏപ്രിലില്‍ ഗോവയില്‍ നടക്കും. ദേശീയ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാവശ്യമായ കര്‍മ്മ പദ്ധതികള്‍ക്ക് ചിന്തന്‍ ബൈഠകില്‍ രൂപം നല്കും. രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണകള്‍ക്കെതിരില്‍ മതേതര മുന്നണിയെ ശക്തിപ്പെടുത്താന്‍ രാജ്യവ്യാപകമായി പ്രചാരണം നടത്താനും മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ആലോചിക്കുന്നുണ്ട്.
ഗോവയില്‍ നടക്കുന്ന ചിന്തന്‍ ബൈഠകില്‍ മതേതര ന്യുനപക്ഷ രാഷ്്ട്രീയത്തിന് കരുത്ത് പകരുന്ന ആശയങ്ങള്‍ സ്വരൂപിക്കാന്‍ രാജ്യത്തിന്റെ വിത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ചിന്തകരേയും രാഷ്്ട്രീയ നിരീക്ഷകരേയും പാര്‍ട്ടി ക്ഷണിക്കുന്നുണ്ട്. ഇന്ന് ഡല്‍ഹിയില്‍ നടന്ന ദേശീയ കമ്മിറ്റി യോഗത്തില്‍ ചിന്തന്‍ ബൈഠകിന് രൂപം നല്‍കി.