X

വരുന്ന തെരഞ്ഞെടുപ്പില്‍ മതേതരകൂട്ടായ്മ ആസൂത്രണം ചെയ്യും: മുസ് ലിം ലീഗ്

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് മതേതരകൂട്ടായ്മ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് മുസ്‌ലിം ലീഗ് ദേശീയജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെന്നൈയില്‍ 9നും പത്തിനും നടക്കുന്ന ദേശീയപ്രതിനിധി സമ്മേളനത്തില്‍ ഇതേക്കുറിച്ച് ആലോചന നടക്കും. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും പുരോഗതിക്കും വേണ്ടിയുള്ള പദ്ധതികള്‍ രൂപീകരിക്കും. ദേശീയതലത്തില്‍ പാര്‍ട്ടി വിപുലീകരിക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കും. കേരളത്തില്‍ ഐ.ടി സാക്ഷരതയുടെയും വ്യവസായ വല്‍കരണത്തിന്റെയും വിദ്യാഭ്യാസരംഗത്തിന്റെയും വളര്‍ച്ചക്ക് ലീഗ് നടത്തിയ 75 വര്‍ഷത്തെ ചരിത്രം ആര്‍ക്കുമറിയാവുന്നതാണ്. തമിഴ്‌നാട് മോഡല്‍ രാഷ്ട്രീയം പാര്‍ട്ടി ഉന്നയിക്കും. രാജ്യത്തെ ന്യൂനപക്ഷം മാത്രമല്ല, മുഴുവന്‍ ജനങ്ങളുടെയും ഉന്നമനമാണ് ഉണ്ടാകേണ്ടത്. വിവിധ സെഷനുകളില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് ഒര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. രാജ്യത്ത് എല്ലാ പാര്‍ട്ടികള്‍ക്കും സാമൂഹികനീതിക്കുവേണ്ടി ഉണര്‍ന്നെണീക്കേണ്ട സന്ദര്‍ഭമാണിത്. സാമൂഹികനീതിയാണ് തമിഴ്‌നാട് രാഷ്ട്രീയത്തിന്റെയും മുന്നണിയുടെയും അന്തസ്സത്ത. മുസ്‌ലിം ലീഗിന് ഈ കാലഘട്ടത്തില്‍ നിര്‍വഹിക്കേണ്ട മുഖ്യഉത്തരവാദിത്തം സാമൂഹികനീതിയാണ്.
മതേതരത്വം വെല്ലുവിളി നേരിടുമ്പോള്‍ മുസ്‌ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്നത് എല്ലാ സമൂഹത്തെയും ഒരുമിച്ച് നിര്‍ത്തലാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് എം.പി അബ്ദുസ്സമദ് സമദാനിയും മറ്റും സംസാരിച്ചു.

 

 

webdesk14: