X
    Categories: MoreViews

ന്യൂനപക്ഷ ദളിത് പീഡനത്തിനെതിരെ ദേശീയ തലത്തില്‍ മുസ്ലിം ലീഗ് ക്യാമ്പയിന്‍

ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ദളിത് പീഡനങ്ങള്‍ ജനങ്ങളെ മൊത്തത്തില്‍ ഭയവിഹ്വലരാക്കി കൊണ്ടിരിക്കുകയാണ്.. ബാലിശമായ വിഷയങ്ങള്‍ പറഞ് തല്ലിക്കൊല്ലലും, അക്രമിച്ച് കൊല്ലുന്നതുമൊക്കെ ജനാധിപത്യ, മതേതര രാജ്യത്ത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. ന്യൂനപക്ഷ ദളിത് പിഡനം ഇങ്ങനെ തുടര്‍ന്നാല്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് വലിയ തോതിലുള്ള അരക്ഷിതാവസ്ഥ ഉണ്ടാവുകയും, രാജ്യം ഒരു അപകടകരമായ അവസ്ഥയില്‍ ചെന്നെത്തുകയും ചെയ്യും. വംശവെറിയുടെ സ്വഭാവത്തിലുള്ള പീഡനങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ എന്ന പോലെ ഇന്ത്യയിലും വലിയ സാമൂഹിക പ്രശ്‌നമായി വളര്‍ന്ന് വരാന്‍ ഇടയാകും.ജനാധിപത്യത്തിനും, മതേതരത്വത്തിനും പേരുകേട്ട രാജ്യത്തെ നശിപ്പിക്കുന്ന രീതിയിലുള്ള സംഭവ വികാസങ്ങള്‍ക്കെതിരെ മതേതര പാര്‍ട്ടികള്‍ ശക്തമായി തന്നെ രംഗത്ത് വരേണ്ടതുണ്ട്.. ഈ വിഷയത്തില്‍ മതേതര കക്ഷികളെ ഉള്‍പ്പെടുത്തി മാനവികതയിലൂന്നിയ മുന്നേറ്റത്തിന് മുസ്ലിം ലീഗ് ദേശീയ തലത്തില്‍ ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് മുസ്ലിം ദേശീയ പ്രസിഡണ്ട് പ്രൊഫ: കെ എം ഖാദര്‍ മൊയ്ദീന്‍, ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി എന്നിവര്‍ അറിയിച്ചു.ക്വാമ്പയിന്റെ ഉദ്ഘാടനം ജൂലൈ രണ്ടിന് കോഴിക്കോട്ട് മുസ്ലിം ലീഗ് ദേശീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.. രാജ്യവ്യാപകമായി നടത്തുന്ന ക്യാമ്പയിന്‍ ജൂലൈ പതിനെട്ടിന് പാര്‍ലമെന്റ് മാര്‍ച്ചോടെ സമാപിക്കും.
വംശീയ വെറിയുടെ ഇരയാകേണ്ടി വന്ന ജുനൈദിന്റെ ഗ്രാമം മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി നിയോഗിച്ച സംഘം ജൂണ്‍ 30 ന് സന്ദര്‍ശനം നടത്തും.. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍ എം പി, ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം പി, ദേശീയ സെക്രട്ടറി ഖുറം അനീസ്, എന്നിവര്‍ സംഘത്തിന് നേതൃത്വം നല്‍കും. മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജന: സെക്രട്ടറി സി കെ സുബൈര്‍, വൈസ് പ്രസിഡണ്ടുമാരായ ആസിഫ് അന്‍സാരി, അഡ്വ.വി കെ ഫൈസല്‍ ബാബു, എം എസ് എഫ് ദേശീയ പ്രസിഡണ്ട് റ്റി പി അഷ്‌റഫലിയും സംഘത്തിലുണ്ടാകുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി അറിയിച്ചു..

chandrika: