X

61 അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് ഇനി ബൈതുര്‍റഹ്്മ വില്ലേജിന്റെ മേല്‍വിലാസം

 
മുസഫര്‍നഗര്‍: വര്‍ഗീയസംഘര്‍ഷങ്ങളുടെ പേരില്‍ തെരുവുകളില്‍ അലയാന്‍ വിധിക്കപ്പെട്ട മുസഫര്‍നഗറിലെ 61 കുടുംബങ്ങള്‍ക്ക് ഇനി ഒരു മേല്‍വിലാസമുണ്ടാകും, ശിഹാബ് തങ്ങള്‍ നഗര്‍ ബൈതുര്‍റഹ്്മ വില്ലേജ്. ജില്ലയിലെ ബുധാനക്ക് സമീപം മന്ത്‌വാഡ ഗ്രാമത്തില്‍ പടുത്തുയര്‍ത്തിയ വില്ലേജ് മുസ്്‌ലിംലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വഹിച്ചതോടെ അഭയാര്‍ഥികള്‍ക്കു സ്വന്തമാകും. ബൈ

നാല് വര്‍ഷം മുമ്പ് മുസഫര്‍നഗര്‍, ഷംലി ജില്ലകളില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം ആളുകള്‍ അഭയാര്‍ഥികളാകാന്‍ വിധിക്കപ്പെടുകയുമുണ്ടായി. ഓടിപ്പോന്ന പല കുടുംബങ്ങള്‍ക്കും പിന്നീട് ഹിന്ദു ഭൂരിപക്ഷ ഗ്രാമങ്ങളില്‍ തിരിച്ചുചെല്ലാന്‍ അവസരമുണ്ടായില്ല. അഭയാര്‍ഥി ക്യാമ്പുകള്‍ സര്‍ക്കാരിന് തലവേദനയായതോടെ അവ അടച്ചുപൂട്ടി. ഇതോടെ തീര്‍ത്തും ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്‍ക്കാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിംലീഗ് പുനരധിവാസത്തിന്റെ തണലൊരുക്കുന്നത്.

ശിഹാബ് തങ്ങള്‍ ബൈതുര്‍റഹ്്മ വില്ലേജ് എന്ന്് പേരിട്ടിരിക്കുന്ന 61 വീടുകളടങ്ങിയ മന്ത്്‌വാഡയിലെ ഈ കേന്ദ്രം അരക്ഷിതരുടെ സംരക്ഷണവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ നവോഥാനവും കൂടി ലക്ഷ്യമിടുന്നു. ഇവിടെ ആരംഭിക്കുന്ന ഓഫീസ് സമുച്ചയവും സ്‌കൂളും പ്രദേശത്ത് തന്നെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.
താക്കോല്‍ദാന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മുസ്്‌ലിംലീഗ് ദേശീയ നേതാക്കള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മുസ്്‌ലിംലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ.കെഎം ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി, ഇടി മുഹമ്മദ് ബഷീര്‍ എംപി, പിവി അബ്ദുല്‍വഹാബ് എംപി, കെപിഎ മജീദ് തുടങ്ങി നിരവധി നേതാക്കള്‍ ്ചടങ്ങില്‍ പങ്കെടുത്തു.

പരിസരവാസികളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തില്‍ ഇന്നലെ വില്ലേജില്‍ ചേര്‍ന്ന യോഗത്തില്‍ വീടുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താമസക്കാര്‍ക്ക് രേഖകള്‍ കൈമാറുന്നതുള്‍പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി. ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, എഞ്ചിനീയര്‍ സലീം, പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉബൈസ് ചേലേമ്പ്ര, ലത്തീഫ് രാമനാട്ടുകര, റഷീദ് ഒളവണ്ണ, ഇബ്രാഹീം കല്ലമ്പാറ, അഷ്‌റഫ് പാറോല്‍, ഖാദര്‍ പേട്ട, വാജിദ് കൊയിലാണ്ടി, ഖാലിദ് കരുവാരക്കുണ്ട്, അന്‍സബ് പാറോല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

chandrika: