X

മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

രാജ്യത്ത് വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെട്ടു കഴിഞ്ഞു എന്നതിന്റെ സൂചനയാണ് കര്‍ണാടക നല്‍കുന്നത്. കര്‍ണാടകയിലെ വിജയം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ ആത്മവിശ്വാസമുണ്ടാക്കി. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തെ മതേതരത്വം കൊണ്ടാണ് കര്‍ണാടക പ്രതിരോധിച്ചത്. വിദ്വേഷം കൊണ്ട് രാജ്യത്തിന് നാണക്കേടല്ലാതെ മറ്റൊരു ലാഭവുമില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ഇത് തിരിച്ചറിയാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാധിച്ചിട്ടുണ്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മതേതര മുന്നണി അധികാരത്തിലെത്താന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും തങ്ങള്‍ പറഞ്ഞു.
ബാഹ്യ ഇടപെടലുകള്‍ മുസ്ലിംലീഗിന്റെ തീരുമാനത്തെ സ്വാധീനിക്കില്ലെന്നും ഏത് വിഷയത്തിലും ആര്‍ജ്ജവത്തോടെയുള്ള തീരുമാനമെടുക്കാന്‍ മുസ്ലിംലീഗിന് സാധിച്ചിട്ടുണ്ടെന്നും തങ്ങള്‍ വ്യക്തമാക്കി. ഏക സിവില്‍ കോഡ് രാഷ്ട്രീയമായും നിയമപരമായും നേരിടേണ്ട വിഷയമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ സാധിച്ചു. ആരവങ്ങളോടെ കടന്നുവന്ന പല ന്യൂനപക്ഷ പാര്‍ട്ടികളും കാലയവനികക്കുള്ളില്‍ മറഞ്ഞപ്പോഴും ഒരേ പതാകയും ആശയവുമായി മുക്കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ഒരേയൊരു ന്യൂനപക്ഷ പാര്‍ട്ടി മുസ്ലിംലീഗ് മാത്രമാണ്. ഒരുപാട് പ്രതിസന്ധികളെയും എതിര്‍പ്പുകളെയും മറികടന്നാണ് മുസ്‌ലിംലീഗ് മുന്നേറിയത്. രാഷ്ട്രീയമായ സംഘാടനമാണ് ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ പ്രശ്ന പരിഹാരമെന്ന് മുസ്‌ലിംലീഗ് തെളിയിച്ചുവെന്ന് തങ്ങള്‍ വ്യക്തമാക്കി.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോട് കൂടിയാണ് യോഗനടപടികള്‍ ആരംഭിച്ചത്. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എല്‍.എ, ഡോ.എം. കെ മുനീര്‍ എം.എല്‍.എ, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.സി മായിന്‍ ഹാജി, അബ്ദുറഹിമാന്‍ കല്ലായി, സി.എ.എം.എ കരീം, സി.എച്ച് റഷീദ്, ടി.എം സലീം, സി.പി ബാവ ഹാജി, ഉമ്മര്‍ പാണ്ടികശാല, സി.പി സൈതലവി, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍. എ, സി. മമ്മൂട്ടി, അബ്ദുറഹിമാന്‍ രണ്ടത്താണി, അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍. എ, കെ.എം ഷാജി, പാറക്കല്‍ അബ്ദുള്ള എം.എല്‍. എ, യു.സി രാമന്‍, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം നേതൃത്വം നല്‍കി. സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലാ, സംസ്ഥാന, ദേശീയ നേതാക്കളും പ്രത്യേക ക്ഷണിതാക്കളുമടങ്ങുന്ന പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. സംഘടനാ കാര്യങ്ങളും രാഷ്ട്രീയ വിഷയങ്ങളും ഉള്‍പ്പെടുത്തി മുതിര്‍ന്ന നേതാക്കളുടെ അധ്യക്ഷതയില്‍ പ്രത്യേക ചര്‍ച്ചകളും റിപ്പോര്‍ട്ടിങും നടന്നു. സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി നന്ദി പറഞ്ഞുമതേതര ഇന്ത്യയെ തിരിച്ചുപിടിക്കണം: സാദിഖലി തങ്ങള്‍

 

Chandrika Web: