ആലപ്പുഴ: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ അയ്യായിരം രൂപ നഷ്ടപ്പെട്ടത് പോക്കറ്റടിച്ചതല്ലെന്ന് വിശദീകരിച്ച് ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്. രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ എത്തിപ്പോഴാണ് കവറിലിട്ട് പോക്കറ്റില്‍ വെച്ചിരുന്ന പണം താഴെ വീണത്. തിരക്കിനിടയില്‍ നിലത്തു നിന്ന് അത് വീണ്ടെടുക്കാന്‍ സാധിച്ചില്ലെന്നും ബാബു പ്രസാദ് പറഞ്ഞു. ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയാണ് സംഭവം.
ഡിസിസി പ്രസിഡന്റിന്റെ പോക്കറ്റടിക്കപ്പെട്ടു എന്ന തരത്തില്‍ ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ പോക്കറ്റടിക്കാര്‍ നുഴഞ്ഞുകയറിയ സംഭവം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബാബു പ്രസാദിന്റെ പൈസ നഷ്ടമായ വാര്‍ത്തയും വന്നത്. എന്നാല്‍ തന്റെ പണം പോക്കറ്റടിച്ചതല്ലെന്നും വീണു പോയതാണെന്നും അറിയിച്ച് അദ്ദേഹം തന്നെ തിരുത്തുമായി രംഗത്തെത്തുകയായിരുന്നു.