തെരഞ്ഞെടുപ്പ് ഫലം ജനവിധിയല്ലെന്നും മെഷീന്‍വിധിയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനങ്ങളുടെ വോട്ട് കൊള്ളയടിക്കുകയാണ് ബി.ജെ.പി ചെയ്തതെന്നും അഖിലേഷിനെ ബലമായി തോല്‍പ്പിക്കുകയായിരുന്നെന്നും മമത വ്യക്തമാക്കി. ദേശീയമാധ്യമമായ ഇന്ത്യ ടുഡേയോടായിരുന്നു മമതയുടെ പ്രതികരണം.
” അഖിലേഷ് നിയമനടപടി സ്വീകരിക്കണം. ഇത് ജനവിധിയല്ല, മെഷീന്‍ വിധിയാണ്’- മമത പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി ഏകാധിപത്യത്തിലൂടെയും ജയിച്ചെന്നതുകൊണ്ട് അവര്‍ നിലവില്‍ ആഹ്ലാദിക്കുന്നുണ്ടാകും. 2024ലും വിജയിക്കുമെന്നാകും ബിജെപി വിചാരിക്കുന്നതെന്നും എന്നാല്‍, കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നും മമത ഓര്‍മപ്പെടുത്തി. അഖിലേഷ് നിയമപോരാട്ടം നടത്തണമെന്നും വോട്ടിങ് മെഷീനുകള്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്നും മമത ആവശ്യപ്പെട്ടു.