സാമ്പത്തിക നിയന്ത്രണത്തിനിടെ പുതിയ കാറുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സാമ്പത്തിക ഭദ്രത ഉള്ളപ്പോള്‍ മാത്രം യാത്ര ചെയ്താല്‍ പോരാ, സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വസ്ത്രം ധരിക്കേണ്ട എന്ന് ആരെങ്കിലും പറയുമോ? സര്‍ക്കാറിന്റെ സാധാരണ ചെലവുകള്‍ മാത്രമാണ് ഇതൊന്നും അദ്ദേഹം സര്‍ക്കാരിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രശ്‌നം നേരിടുന്ന സംസ്ഥാനത്ത് കൂടുതല്‍ കാറുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ ഉത്തരവ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.