‘ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം’: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ക്ലീമിസ് ബാവ

മണിപ്പൂരില്‍ കലാപം തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി പ്രസിഡണ്ട് കര്‍ദിനാള്‍ ബേസിലിയോസ് മാര്‍ ക്ലിമിസ് കത്തോലിക്കാ ബാവ. ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹമെന്ന് അദ്ദേഹം പറഞ്ഞു.

കലാപം അവസാനിപ്പിക്കാന്‍ വൈകുന്നതെന്തിന്? പ്രധാനമന്ത്രി മൗനം വെടിയണം. ഭരണഘടനയിലും മതേതരത്വം എന്ന് എഴുതി വെച്ചിട്ടുള്ളത് ആലങ്കാരികമായല്ല. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഉപവാസ വേദിയിലായിരുന്നു കര്‍ദിനാള്‍ വിമര്‍ശനമുന്നയിച്ചത്.

webdesk11:
whatsapp
line