എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഇ.ഡി പത്തുതവണ വിളിപ്പിച്ചാലും പോകുമെന്നും താന്‍ രാജ്യത്തെ നിയമമനുസരിച്ച് ജീവിക്കുന്നയാളാണെന്നും സുധാകരന്‍ പറഞ്ഞു.
മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ഇഡിക്കുമുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡ്ഢിത്തം പറയുകയാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. നികുതി അടച്ചിട്ടുണ്ടോ എന്നതല്ല എന്ത് സര്‍വീസിലാണ് മാസപ്പടി കൈപ്പറ്റിയതെന്നാണ് ചോദ്യം. വിവരമില്ലാത്ത മുഖ്യമന്ത്രിയുടെ കീഴില്‍ ജീവിക്കുന്നത് തന്നെ നാണക്കേടാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.