X

ഐ.ടി.ഐ/എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് വെസ്‌റ്റേണ്‍ റെയില്‍വേയില്‍ മൂവായിരത്തിലധികം അവസരങ്ങള്‍

മുംബൈ ആസ്ഥാനമായുള്ള വെസ്‌റ്റേണ്‍ റെയില്‍വേയുടെ കീഴിലെ വിവിധ ഡിവിഷനുകളിലും വര്‍ക്ക്‌ഷോപ്പുകളിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 3553 ഒഴിവുകളുണ്ട്. ഫിറ്റര്‍, വെല്‍ഡര്‍ (ഗാസ്/ഇലക്ട്രിക്ക്), ടേണര്‍, മെഷിനിസ്റ്റ്, കാര്‍പ്പന്റര്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക്ക് (ഡീസല്‍), മെക്കാനിക്ക് (മോട്ടോര്‍ വെഹിക്കിള്‍), പ്രോഗ്രാമിങ് & സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് എന്നീ ട്രേഡുകളിലാണ് അവസരം. ഒരു വര്‍ഷമാണ് പരിശീലനം. നിയമാനുസൃത സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി., ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ. എന്‍ജിനീയറിങ് ബിരുദം/ ഡിപ്ലോമ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

പ്രായം: 2019 ജനുവരി 1ന് 1524. എസ്.സി., എസ്.ടി. ക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും. അംഗപരിമിതര്‍ക്ക് 10 വര്‍ഷവും വിമുക്തഭടര്‍ക്ക് നിയമാനുസൃതവും ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ്: 100 രൂപ. ഇത് ഓണ്‍ലൈനായി അടയ്ക്കണം. എസ്.സി., എസ്. ടി., അംഗപരിമിതര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.wr.indianrailways.gov.in/viewsection.jsp?

chandrika: