X

കടല്‍കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി; പത്തു കോടി നഷ്ടപരിഹാരം നല്‍കണം

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി ഉത്തരവ്.നീണ്ട ഒമ്പത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവിലാണ് കേസ് അവസാനിപ്പിക്കാനുള്ള തീരുമാനം.

പ്രതികള്‍ നഷ്ടപരിഹാരമായി പത്തു കോടി കേരള ഹൈക്കോടതിക്ക് കൈമാറണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. മത്സ്യ തൊഴിലാളികളുടെ കുടുംബത്തിന് നാലു കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടിയും നല്‍കാനാണ് ഉത്തരവ്. ഇത് വിതരണം ചെയ്യുന്നതിന് ഒരു ജഡ്ജിയെ നിയോഗിക്കാനും ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

2012 ഫെബ്രുവരി 15നു വൈകുന്നേരം നാലര മണിക്കാണ് സെയ്ന്റ് ആന്റണി ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവര്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിക്കുന്നത്. എന്റിക്ക ലെക്‌സി എന്ന എണ്ണ ടാങ്കര്‍ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവച്ചത്. അടുത്ത ദിവസം ( ഫെബ്രുവരി 16ന് ) കപ്പലിനെ ഇന്ത്യന്‍ നാവിക സേന കണ്ടെത്തി. ഫെബ്രുവരി 19നാണ് വെടിവച്ച സാല്‍വത്തോറെ ജെറോണിനെയും മാസിമിലാനോ ലത്തോറെയെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

 

web desk 1: