പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായം നല്‍കാന്‍ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബായ എ.എസ് റോമ തങ്ങളുടെ ജെഴ്‌സി ലേലം ചെയ്യാനൊരുങ്ങുന്നു.
ഇറ്റാലിയന്‍ ലീഗായ സിരി എയിലെ തങ്ങളുടെ ആദ്യ ഹോംമാച്ചില്‍ ആദ്യ ഇലവനില്‍ കളിക്കുന്ന അഞ്ച് താരങ്ങളുടെ ജെഴ്‌സികള്‍ മത്സരശേഷം ലേലത്തിനു വെക്കും. ഇത്തരത്തില്‍ സമാഹരിക്കുന്ന തുക കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്നാണ് പ്രഖ്യാപനം. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് റോമ ഇക്കാര്യം അറിയിച്ചത്.
പ്രളയബാധിതരായ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും എന്തു സഹായമാണ് ചെയ്യാന്‍ കഴിയുകയെന്ന കാര്യത്തില്‍ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്നും റോമ കഴിഞ്ഞദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജെഴ്‌സി ലേലം ചെയ്യുന്നതായി അറിയിച്ചത്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരാധകര്‍ക്കും സഹായങ്ങള്‍ അയക്കാമെന്ന് ട്വീറ്റില്‍ പറഞ്ഞിരുന്നു.
ദുരിതാശ്വാസ നിധിയിലേക്കുള്ള ലിങ്കും ക്ലബ് ട്വീറ്റില്‍ പങ്കുവെച്ചിരുന്നു. എ.എസ് റോമക്കു പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ബാഴ്‌സലോണ തുടങ്ങിയ ക്ലബ്ബുകളും കേരളത്തെ പിന്തുണച്ച് നേരത്തെ രംഗത്ത് വന്നിരുന്നു.