യനാട്ടിലെ വായു ഗുണനിലവാരത്തെ പുകഴ്ത്തി പ്രിയങ്ക ഗാന്ധി. വയനാട്ടിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ ഗ്യാസ് ചേംബറിലെത്തി എന്ന പ്രതീതിയാണെന്നാണ് പ്രിയങ്ക എന്നാണ് പ്രിയങ്ക എക്സിൽ കുറിച്ചു. ”എയർ ക്വാളിറ്റി ഇൻഡെക്സ് 35ലും താഴെയുള്ള വയനാട്ടിൽ നിന്ന് ഡൽഹിയിലെത്തിയപ്പോൾ ഗ്യാസ് ചേംബറിൽ കയറിയ അവസ്ഥയായിരുന്നു. വിമാനത്തിൽ നിന്ന് ഡൽഹിയെ കാണുമ്പോഴുള്ള പുകപടലം ഞെട്ടിക്കുന്നതാണ്.”-പ്രിയങ്ക കുറിച്ചു.
ഡൽഹിയിലെ വായുമലിനീകരണത്തിന്റെ തോത് അനുദിനം വഷളായി വരികയാണ്. ഡൽഹിയിലെ വായുമലിനീകരണത്തിൽ നിന്ന് മോചിപ്പിക്കാൻ കൂട്ടായ പരിശ്രമം വേണം. ഇതിൽ രാഷട്രീയം നോക്കേണ്ടതില്ല. ശ്വസിക്കാൻ ആളുകൾ ബുദ്ധിമുട്ടുകയാണ്. പ്രായമായവർക്കും കുട്ടികൾക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പിടിപെട്ടു. ഇതിന് ഉടൻ പരിഹാരം കണ്ടേ മതിയാകൂ.- അവർ പറഞ്ഞു. വയനാട്ടിലെ എ.ക്യൂ.ഐ നിരക്ക് 35ലും താഴെയാണ്. അതേസമയം, ഡൽഹിയിലേത് 400 ന് മുകളിലും. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രിയങ്ക ദിവസങ്ങളോളം വയനാട്ടിലുണ്ടായിരുന്നു.
തണുപ്പു കാലമായതോടെ പുകമഞ്ഞും കോടയും വലയ്ക്കുകയാണ് ഡൽഹി. പുകമഞ്ഞ് കാരണം പല വിമാനസർവീസുകളും വൈകുകയാണ്. തണുപ്പ് വർധിക്കുന്നതോടെ മലിനീകരണം കൂടുതൽ രൂക്ഷമാകും.