X

‘കൊലപാതകത്തിന് വേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് ഡീന്‍ ആണ്‌’: രാ​ഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണത്തിൽ ഡീൻ എം കെ നാരായണനും മന്ത്രി ചിഞ്ചു റാണിക്കുമെതിരെ ​ഗുരുതര ആരോപണങ്ങളുമായി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസി‍സഡന്റ് രാ​ഹുൽ മാങ്കൂട്ടത്തിൽ. ഡീനിന്റെ ഭാഗത്ത് തെറ്റില്ല എന്നാണ് മന്ത്രി ചിഞ്ചു റാണി പറഞ്ഞത്. ഡീനിനെ ഇങ്ങനെ സംരക്ഷിക്കേണ്ട എന്ത് ഉത്തരവാദിത്തമാണ് മന്ത്രിക്ക് ഉള്ളതെന്ന് രാഹുൽ ചോദിച്ചു.

സിദ്ധാ‍ർത്ഥിന്റെ മരണത്തിൽ മുഖ്യ പങ്കുള്ള വ്യക്തി ഡീൻ ആണ്. ഡീൻ എല്ലാകാലത്തും എസ്എഫ്ഐ എന്ന സംഘടനയെ തീറ്റിപ്പോറ്റുന്ന വ്യക്തിയാണ്. നാരായണന് എസ്എഫ്ഐയുമായി ചിയേഴ്സ് ബന്ധമാണ്. നാരായണനെ പ്രതിപട്ടികയിൽ ചേർക്കുകയും പുറത്താക്കുകയും വേണം. കൊലപാതകത്തിന് വേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് ഡീൻ ആണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിന് ബന്ധമില്ലെങ്കിൽ ശശീന്ദ്രൻ മജിസ്ട്രേറ്റിന്റെ അടുത്തേക്ക് പോയത് എന്തിനാണെന്നും രാഹുൽ ചോദിച്ചു. ശശീന്ദ്രൻ എന്താ വക്കീലാണോ? എസ്എഫ്ഐ എന്ന അരാജക തീവ്രവാദ സംഘടനയെ അഴിച്ചുവിടുന്നതിൽ അധ്യാപകർക്ക് പങ്കുണ്ട്. ഞാൻ സെക്യൂരിറ്റി ആണോ എന്നാണ് ഡീൻ ചോദിച്ചത്. പദവിയുടെ മഹത്വം അറിയാത്തതുകൊണ്ടാണ് ഡീൻ അങ്ങനെ ചോദിച്ചത്.

ക്ലിഫ് ഹൗസിൽ മാത്രമല്ല സെക്രട്ടറിയേറ്റിലും മരപ്പട്ടികളുണ്ട്. മരപ്പട്ടികളുടെ ഭരണത്തിലാണ് ഒരു യുവാവിന് ജീവൻ നഷ്ടപ്പെട്ടത്. വിവിധ കൊട്ടേഷനുകൾ സ്വീകരിച്ച് സർവകലാശാല അധികാരികളും ഉദ്യോഗസ്ഥന്മാരും സർക്കാരിന്റെ അക്രമത്തിന് കൂട്ടുനിൽക്കുകയാണ്. റാഗിംഗ് മാത്രമല്ല സദാചാര ഗുണ്ടായിസവും നടക്കുന്നുണ്ട്. ഗുണ്ടായിസത്തിന്റെ വ്യാപ്തി എത്രത്തോളം എന്ന് മനസ്സിലാക്കാം. ലഹരി കൊണ്ടും അധികാരം കൊണ്ടും ആണ് എസ്എഫ്ഐ ക്യാമ്പസുകൾ ഭരിക്കുന്നത്. ലഹരിവാഹകർ ആയ തീവ്രവാദികൾ ആണ് എസ്എഫ്ഐക്കാരെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

webdesk14: