X

‘വഴങ്ങാത്തതിന്’ 17 റീ ടേക്കുകൾ എടുത്തു ബുദ്ധിമുട്ടിച്ചു; ചൂഷണത്തെ എതിര്‍ക്കുന്ന ആളാണെങ്കില്‍ പിന്നീട് സിനിമയിലേക്ക് വിളിക്കാത്ത സാഹചര്യം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

തിരുവനന്തപുരം∙ മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായി എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ മൊഴി. തലേദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നു. ആ സാഹചര്യത്തിൽ സംവിധായകൻ കഠിനമായി വിമർശിച്ചെന്നും നടി പറയുന്നു.

നിർബന്ധിച്ച് ചിത്രീകരിച്ച ഇന്റിമേറ്റ് സീൻ ഒഴിവാക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും നടി മൊഴി നൽകി. കരാറിലില്ലാത്ത തരത്തിൽ ശരീര പ്രദർശനവും ലിപ്‌ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്ന് മറ്റൊരു നടി കമ്മിഷന് മൊഴി നൽകി.

സ്ത്രീകൾ സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത് കലയോടുള്ള ആഭിമുഖ്യം കാരണമാണെന്ന് ഈ മേഖലയിലെ പുരുഷൻ‌മാർക്ക് ചിന്തിക്കാനാകുന്നില്ല. അവർ പേരിനും പ്രശസ്ത‍ിക്കും പണത്തിനുമായാണ് എത്തുന്നതെന്നും ഒരു അവസരത്തിനായി ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടുമെന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്ക്.

ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ നടിമാർക്ക് മേൽ സമ്മര്‍ദ്ദമുണ്ട്. നഗ്നതാപ്രദര്‍ശനവും ആവശ്യപ്പെടും. ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്‍മാരും ഉൾപ്പെടുന്നു. വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തും. എതിര്‍ക്കുന്നവര്‍ക്ക് സൈബര്‍ ആക്രമണമുള്‍പ്പെടെയുള്ള ഭീഷണികള്‍ നേരിടേണ്ടി വരുന്നു. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയാ സംഘമാണ്. മലയാള സിനിമയിൽ തമ്പ്രാൻ വാഴ്ചയാണ്. സ്ത്രീകളോട് പ്രാകൃത സമീപനമാണ് പുലർത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

webdesk14: