കോഴിക്കോട്∙ സിനിമ ചർച്ചയുമായി ബന്ധപ്പെട്ട് അതിഥിയായി ക്ഷണിച്ച ശേഷം പരിപാടി റദ്ദാക്കിയതിനെ തുടർന്ന് ഫാറൂഖ് കോളജിനെതിരെ രംഗത്തുവന്ന സംവിധായകൻ ജിയോ ബേബിയെ വിമർശിച്ച് എംഎസ്എഫ്. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു.
പി.കെ.നവാസിന്റെ ഫെയ്സ്ബുക് കുറിപ്പ്:
“ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്”
“വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്”
“കുടുംബം ഒരു മോശം സ്ഥലമാണ്”
“എന്റെ സിനിമ കണ്ട് ഒരു പത്തു വിവാഹമോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്”
(ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്)
ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളജിലെ വിദ്യാർഥികൾ തീരുമാനിച്ചത്.
തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ അവർ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്.
കൂട്ടിച്ചേർക്കൽ:- ക്ഷണിച്ചത് യൂണിയനല്ല.
#ഫാറൂഖാബാദിനൊപ്പം
#Support_Farooqabadh
_പികെ നവാസ്_