സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി വടകര എംഎല്‍എ കെകെ രമ. സര്‍ക്കാറിന്റെയും സിപിഎമ്മിന്റെയും നിലപാടാണ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ സംരക്ഷിക്കുകയെന്നതെന്ന് കെകെ രമ പറഞ്ഞു. ടിപി വധത്തെ തുടര്‍ന്ന് ജീവപര്യന്തം ശിക്ഷ ലഭിച്ച മുഖ്യപ്രതി കിര്‍മാണി മനോജ് ലഹരി പാര്‍ട്ടി നടത്തിയതിന് പിന്നാലെയാണ് കെകെ രമയുടെ പ്രതികരണം. സംഭവത്തില്‍ അത്ഭുതം തോന്നുന്നില്ലെന്നും കഴിഞ്ഞ ഒന്നര വര്‍ഷമായി കൊവിഡിന്റെ പേരില്‍ കൊലയാളികള്‍
പരോളിലിറങ്ങി നടക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.
പ്രതികള്‍ക്ക് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യമൊരുക്കുന്നത് സര്‍ക്കാറിന്റെയും സിപിഎമ്മിന്റെയും പിന്തുണയോടെയാണെന്നും ഗുണ്ടകള്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത് പൊലീസ് അറിഞ്ഞിട്ടില്ലെയെന്നും രമ ചോദിച്ചു. ഇന്റലിജന്‍സ് വിഭാഗവും പൊലീസും എന്താണ് ചെയ്യുന്നതെന്നും രമ പ്രതികരിച്ചു.
ലഹരിപ്പാര്‍ട്ടി സംഘടിപ്പിച്ചതിന് പിന്നാലെ ടിപി വധക്കേസിലെ പ്രതി കിര്‍മാണി മനോജിനെയും കൂടെയുണ്ടായിരുന്ന 15 പേരും ഇന്ന് പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നലെ രാത്രിയാണ് ലഹരിപ്പാര്‍ട്ടി നടന്നത്. വയനാട് പടിഞ്ഞാറത്തറ റിസോര്‍ട്ടില്‍ വെച്ച് നടന്ന പാര്‍ട്ടിയില്‍ എം.ഡി.എം.എയും കഞ്ചാവും പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിയിലായത് ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെടുന്നവരാണ്. മുഹ്‌സിന് എന്ന ക്വട്ടേഷന്‍ സംഘംഗത്തിലെ അംഗത്തിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഇവരെല്ലാവരും റിസോര്‍ട്ടില്‍ ഒത്തുകൂടിയത്. കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരെ ചോദ്യംചെയുകയാണ്.