ബിജെപി ദേശീയതലത്തിൽ ഉപയോഗിക്കുന്ന രാഷ്ട്രീയവും ആശയവും ആണ് സിപിഎം സംസ്ഥാനസമിതി അംഗം കെ അനിൽകുമാർ പറഞ്ഞതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി .തിരുത്തിയത് കൊണ്ട് പ്രശ്നം തീരില്ല .ബിജെപി ഉയർത്തി കൊണ്ടിരിക്കുന്ന അതേ വിഷയം എന്തുകൊണ്ട് സിപിഎം നേതാവിൽ നിന്ന് പുറത്തുവന്നു.? ഇതാണ് പ്രധാനം .വോട്ട് ബാങ്ക് രാഷ്ട്രീയം എന്ന് ഇതിനെ പറയാനാവില്ല .എന്തുകൊണ്ട് ഭാഷ, വസ്ത്ര സ്വാതന്ത്ര്യത്തെ സിപിഎം ഭയക്കുന്നു? ഇതൊരു സമീപനത്തിന്റെ പ്രശ്നമാണ്. ഇതേക്കുറിച്ചാണ് സിപിഎം മറുപടി പറയേണ്ടത്.
പ്രധാനമന്ത്രി തന്നെ ഇപ്പോൾ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പറയുന്നത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കുറയ്ക്കണം എന്നാണ് .വിഭാഗീയതയാണ് ബിജെപിയുടെ മുഖമുദ്ര .അതുതന്നെ സിപിഎം നേതാവിൽ നിന്ന് പുറത്തുവന്നത് എന്തുകൊണ്ടാണ്. ഈ സംശയം ഇപ്പോഴും നിലനിൽക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
മുമ്പും സിപിഎം നേതാക്കൾ മലപ്പുറത്തെ കുറിച്ച് ആക്ഷേപകരമായി പലതും പറഞ്ഞിട്ടുണ്ട് .ഇപ്പോഴും അത് തുടരുകയാണ് .ഞങ്ങൾ എന്നും ഇതിനെ എതിർത്തിട്ടുണ്ട്. ഈ സമീപനം ആണോ സിപിഎമ്മിന് ഉള്ളതെന്ന് നേതാക്കൾ വ്യക്തമാക്കണം.