മഞ്ചേരി പാണ്ടിക്കാടില്‍ 14 വയസുകാരന് നിപ ബാധിച്ചത് കാട്ടമ്പഴങ്ങയില്‍ നിന്നാണെന്ന് പ്രാഥമിക നിഗമനം. ഐ.സി.എം.ആര്‍ സംഘം വിശദമായ പരിശോധന നടത്തും. സമ്പര്‍ക്ക പട്ടികയിലുള്ള 13 പേരുടെ പരിശോധന ഫലം ഇന്ന് വരും. 14 കാരന് നിപ വന്നതിന്റെ ഉറവിടം ആരോഗ്യ വകുപ്പ് ഏതാണ്ട് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ.
അതേസമയം കുട്ടിയുടെ സുഹൃത്തുക്കളാരും കാട്ടമ്പഴങ്ങ കഴിച്ചിട്ടില്ല. കുട്ടി അമ്പഴങ്ങ ഭക്ഷിച്ച സ്ഥലത്ത് വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും ഉള്‍പെടെ 13 പേരുടെ പരിശോധന ഫലം ഇന്ന് വരും. ഐ.സി.എം.ആര്‍ സംഘം മഞ്ചേരി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കും. നിപയുടെ ഉറവിടം സംബന്ധിച്ച പരിശോധനയില്‍ ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞരും പങ്കാളികളാകും. പുന്നെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൊബൈല്‍ ലാബ് എത്തുന്നതോടെ പരിശോധനകള്‍ വേഗത്തിലാകും.
അതിനിടെ നിപ ബാധിച്ച് മരിച്ച കുട്ടിയുമായി തിരുവനന്തപുരം, പാലക്കാട് സ്വദേശികള്‍ക്കും സമ്പര്‍ക്കം ഉണ്ട്. ആരോഗ്യ വകുപ്പ് വിശദമായ റൂട്ട്മാപ്പ് പുറത്ത് വിട്ടു. സമ്പര്‍ക്ക പട്ടികയിലുള്ള 6 പേര്‍ക്ക് പനിയുണ്ട്. കുട്ടിയെ ചികിത്സിച്ച നഴ്‌സ് ഉള്‍പെടെ രണ്ട് പാലക്കാട് ജില്ലക്കാര്‍ നിരീക്ഷണത്തിലാണ്.
കുട്ടി ചികിത്സക്ക് എത്തിയ ആശുപത്രിയില്‍ അതേസമയം ചികിത്സക്ക് വന്ന തിരുവനന്തപുരം സ്വദേശിക്ക് കടുത്ത പനി തുടരുകയാണ്. ഇദ്ദേഹത്തിനെപ്പം ഉണ്ടായിരുന്ന മറ്റൊരാളും ഇവരോടെപ്പം സഞ്ചരിച്ച മറ്റ് രണ്ട് പേരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.