മക്ക : ഹറം ശരീഫിലെ വന്‍ തിരക്ക് കണക്കിലെടുത്ത് ഉംറ നിര്‍വ്വഹിക്കാനെത്തിയവര്‍ സമീപങ്ങളിലെ മറ്റു പള്ളികള്‍ കൂടി ജുമുഅ നമസ്‌കരത്തിന് പ്രയോജനപ്പെടുത്തണമെന്ന് സൗദി ഹജ്ജ് ഉംറ അധികൃതര്‍ തീര്‍ത്ഥാടകരെ അറിയിച്ചു.
റമദാനിലെ അവസാന വെള്ളിയാഴ്ച എന്ന നിലയില്‍ ഇന്ന് കാലത്തുതന്നെ മത്താഫിലേക്ക് വന്‍ജന പ്രവാഹം തുടങ്ങിയിരുന്നു. ഹറം ഷരീഫിനു സമീപങ്ങളില്‍ നിരവധി പള്ളികള്‍ സ്ഥിതിചെയ്യുന്നുണ്ട്.