പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരരെന്ന് സൂചന

ജമ്മുകശ്മീര്‍: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരരെന്ന് സൂചന. സൈന്യത്തിന്റെ നേതൃത്വത്തില്‍ ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. എന്‍ഐഎ സംഘം ബൈസരണ്‍ വാലിയില്‍ എത്തിയിട്ടുണ്ട്.

എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് പറഞ്ഞ് പാകിസ്താന്‍ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ആശങ്കയുണ്ടന്നും പാകിസ്താന്‍ അറിയിച്ചു. എന്നാല്‍ ആക്രമണങ്ങളുടെ കാരണം പ്രാദേശിക പ്രശ്‌നങ്ങളാണെന്നും ഇന്ത്യക്കെതിരായ കലാപങ്ങള്‍ രാജ്യത്തിനുള്ളില്‍ നടക്കുന്നെന്നും പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. പരിക്കേറ്റ 15 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ശ്രീനഗറില്‍ ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന്റെ മൃതദേഹം വൈകിട്ട് ഏഴരക്ക് നെടുമ്പാശേരിയില്‍ എത്തിക്കും.

webdesk18:
whatsapp
line