കെ.സുധാകരനെതിരായ പ്രതികാര നടപടി ജനാധിപത്യ കേരളത്തിന് അപമാനമാണ്. വിമർശനം ഉന്നയിക്കുന്നവരെ കള്ളക്കേസെടുത്ത് നിശ്ശബ്ദമാക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. എ സലാം. കേന്ദ്രത്തിൽ മോദി ചെയ്യുന്നതെന്തോ അതാണ് കേരളത്തിൽ പിണറായിയും ആവർത്തിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ ഓലപ്പാമ്പ് കാട്ടി വിരട്ടാമെന്നത് വ്യാമോഹമാണ്. ആ പരിപ്പ് കേരളത്തിൽ വേവില്ല. സുധാകരനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടാൻ യു.ഡി.എഫ് സജ്ജമാണെന്ന് പി.എം. എ സലാം.
യാതൊരു തെളിവുമില്ലാതെയാണ് സുധാകരനെ വേട്ടയാടുന്നത്. അഴിമതികൊണ്ടും വ്യാജ രേഖ വിവാദത്തിലും പ്രതിസ്ഥാനത്ത് നിൽക്കുന്ന സർക്കാറിന്റെ മുഖം രക്ഷിക്കാനാണ് ഇത്തരം കള്ളക്കേസുകളുമായി ഇറങ്ങിയിരിക്കുന്നത്. ഈ പകപോക്കൽ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധിക്കണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.