കോഴിക്കോട്: നിയമവിരുദ്ധമായി ഫോറസ്റ്റ് ഓഫീസില്‍ ദിവസവേതനത്തിന് ആളെ നിയമിക്കുകയും അനധികൃതമായി മരം മുറിച്ച് കടത്താന്‍ പാസ് അനുവദിക്കും ചെയ്തതായി ആരോപണം. സൗത്ത് വയനാട് ഡി.എഫ്.ഒ ഓഫീസില്‍ നിന്നും സീനിയര്‍ ക്ലാര്‍ക്കായി വിരമിച്ച പ്രഭാകരനും ഡി.എഫ്.ഒ സജിനക്കുമെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷഹബാസ് വടേരി ആരോപണമുന്നയിച്ചത്.
പത്താം ക്ലാസ് യോഗ്യതയുള്ള പ്രഭാകരനെ സര്‍വിസില്‍ നിന്നും വിരമിച്ചതിന് ശേഷവും നിയമ വിരുദ്ധമായി മൂന്ന് വര്‍ഷത്തേക്ക് കൂടി ദിവസ വേതന അടിസ്ഥാനത്തില്‍ തുടരാന്‍ ഡി.എഫ്.ഒ സജിന അനുവദിച്ചിരുന്നു.
ഇയാള്‍ക്ക് വേതനം നല്‍കുന്നത് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഫണ്ടിലെ പണം ഉപയോഗപ്പെടുത്തിയാണ്. ഈ ഇനത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. കൂടാതെ എം.പി വീരേന്ദ്രകുമാറിന്റെ ബന്ധുക്കളുടെ ഉടമസ്ഥതിയിലുള്ള കൂട്ടമുണ്ട എസ്‌റ്റേറ്റിന്റെ പുറകിലുള്ള വനഭൂമിയില്‍ നിന്നും അനധികൃതമായി മരം മുറിച്ചു കടത്തുന്നതിന് കൈക്കൂലി വാങ്ങി പാസ് തരപ്പെടുത്താനും ഇവര്‍ ശ്രമിച്ചിരുന്നു. ഇവര്‍ക്കെതിരെ വിജിലന്‍സില്‍ ഉള്‍പ്പെടെ പരാതിപ്പെട്ടിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും ഇതിനെതിരെ കോടതിയ സമീപിക്കുവാനാണ് തീരുമാനമെന്നും ഷഹബാസ് വടേരി പറഞ്ഞു.