തൊടുപുഴ: ഹൈറേഞ്ചില്‍ വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത മ്ലാവിറച്ചി കേസ് സി.പി.എം പ്രാദേശിക നേതാവ് ഇടപെട്ട് അട്ടിമറിച്ചതായി ആരോപണം. വേട്ടയ്ക്ക് ഉപയോഗിച്ച തോക്ക് മാറ്റിയെന്നും ഒരു മനുഷ്യന്‍ അറിഞ്ഞിട്ടില്ലെന്നും ഞാന്‍ പറഞ്ഞ സമയത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിന് വരുന്നത് എന്നും നേതാവ് പറയുന്ന ശബ്ദസന്ദേശവും പുറത്തായി.
ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പ്രതിയുടെ ബന്ധുവാണെന്നും ഉദ്യോഗസ്ഥന്റെ പേരു പറഞ്ഞാല്‍ സി.ഐ.ടി.യുക്കാരും വിറയ്ക്കുമെന്നും നേതാവ് പറയുന്നതായും ശബ്ദസന്ദേശത്തിലുണ്ട്. നേതാവ് ഇടപെട്ടതോടെ, പിടികൂടിയ മ്ലാവിറച്ചി ചെന്നായ കഴിച്ചതിന്റെ അവശിഷ്ടമെന്ന രീതിയിലാക്കി മാറ്റിയെന്നാണ് ആരോപണം.