ആറ് മണിക്കൂറിൽ മൂവായിരത്തിലധികം മുസ്‌ലിംകളെ കൊന്നൊടുക്കിയ നെല്ലി വംശഹത്യക്ക് 42 വയസ്സ്

ആസ്സാമില്‍ ഉണ്ടായിരുന്ന തദ്ദേശീയ വാദവും 1979 ല്‍ തുടങ്ങിയ ആസ്സാം പ്രസ്ഥാനവും പ്രാദേശികമായ കാരണങ്ങളും അന്ന് ശക്തമായ കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് വഴിവെച്ചു. ആസ്സാം പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അഅടഡ പോലെ ഉള്ള ആസാമീസ് സംഘടനകള്‍ ഉയര്‍ത്തിയ വംശീയവാദം ന്യൂനപക്ഷ വിരുദ്ധ വികാരം ഉണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തു.

നെല്ലി വംശഹത്യയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് തിവാരി കമ്മിഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം രണ്ട് ലക്ഷത്തില്‍ പരം ആളുകള്‍ക്ക് നെല്ലിയില്‍ വീട് നഷ്ടപ്പെടുകയും രണ്ടായിരത്തിലധികം പേര് സംഭവത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മാറിമാറി വരുന്ന ആസ്സാം സര്‍ക്കാരുകള്‍ ഇത് വരെ പുറത്തു വിടാന്‍ തയ്യാറായിട്ടില്ല.

പോലീസ് സ്റ്റേഷന്‍ രേഖകള്‍ പ്രകാരം നെല്ലി കൂട്ടക്കൊലകളുമായി ബന്ധപ്പെട്ട് 688 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കിലും 310 കേസുകളില്‍ മാത്രമാണ് പോലീസ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. ഫലത്തില്‍ ആയിരക്കണക്കിന് മുസ്ലിംകള്‍ കൊല്ലപ്പെട്ട നെല്ലി വംശഹത്യയില്‍ ഒരാളും ശിക്ഷിക്കപ്പെട്ടില്ല.

1983 ഫെബ്രുവരി 18ന് അസം നാഗാഓണ്‍ ജില്ലയില്‍ 14 ഗ്രാമങ്ങളിലായാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടവരില്‍ മഹാഭൂരിഭാഗവും ബംഗാളി സംസാരിക്കുന്ന മുസ്ലിംകള്‍. മരണസംഖ്യ 10000 കടന്നെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

webdesk14:
whatsapp
line