കൊച്ചി: അന്യായമായി അറസ്റ്റ് ചെയ്ത് അബ്ദുന്നാസിര്‍ മഅ്ദനിയെ നാടുകടത്തിയിട്ട് ഇന്നേക്ക് 25 വര്‍ഷം പൂര്‍ത്തിയാവുന്നു. 1998 മാര്‍ച്ച് 31ന് കലൂരിലുള്ള വസതിയില്‍ നിന്നാണ് മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നത്. പത്ത് വര്‍ഷത്തോളം കോയമ്പത്തൂര്‍ ജയിലില്‍ പാര്‍പ്പിച്ചു.
നിലവില്‍ 12 വര്‍ഷത്തോളമായി ബെംഗളൂരിലെ ജയിലിലാണ്. ആരോപിക്കപ്പെട്ട ഏതെങ്കിലും കുറ്റങ്ങള്‍ നാളിതുവരെ കോടതികള്‍ക്ക് മുന്നില്‍ തെളിയിക്കപ്പെടുകയോ, ചെയ്ത തെറ്റെന്താണെന്ന് വെളിപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കോ നീതി പീഠങ്ങള്‍ക്കോ കഴിയാതെ രണ്ടര പതിറ്റാണ്ടായി മഅ്ദനിയുടെ കേസുകള്‍ ചോദ്യചിഹ്നമായി അവശേഷിക്കുകയാണെന്ന് പി.ഡി.പി നേതൃത്വം പറഞ്ഞു.
കൊടിയ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പൗരാവകാശ നിഷേധങ്ങളും നേരിടുന്ന മഅ്ദനിക്ക് നീതി ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി പൗരാവകാശ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.