ആര്‍എസ്എസ് വാരികയായ ഓര്‍ഗനൈസര്‍ കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്കെതിരെ തിരിയാന്‍ അധികം സമയം വേണ്ടിവന്നില്ലെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
”ആര്‍എസ്എസ് ക്രിസ്ത്യാനികള്‍ക്ക് എതിരെ തിരിയാന്‍ അധികം സമയം വേണ്ടിവന്നില്ല. വഖഫ് ബില്‍ ഇപ്പോള്‍ മുസ്ലിംകളെ ആക്രമിക്കുന്നു. ഭാവിയില്‍ മറ്റു സമുദായങ്ങളെ ലക്ഷ്യം വെക്കാന്‍ ഒരു മാതൃക സൃഷ്ടിക്കും. അത്തരം ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. ഇത്തരം ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ യോജിച്ച പോരാടണം”-രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍എസ്എസ് വാരികയായ ഓര്‍ഗനൈസര്‍ കഴിഞ്ഞ ദിവസം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. വഖഫ് ബോര്‍ഡിനെക്കാള്‍ കൂടുതല്‍ സ്വത്ത് കത്തോലിക്കാ സഭയുടെ കയ്യിലുണ്ട് എന്നാണ് ലേഖനത്തില്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ സഭയാണെന്നും ഇതില്‍ ഭൂരഭാഗവും ബ്രിട്ടീഷ് ഭരണകാലത്ത് ലഭിച്ചതാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. വലിയ ചര്‍ച്ചയായതോടെ വാരിക ലേഖനം പിന്‍വലിച്ചു.