തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് അഡ്വക്കേറ്റ് പി എം എ സലാം.പ്രതി മുസ്ലീം ലീഗുകാരനാണെന്ന പച്ചക്കളവ് പ്രചരിപ്പിക്കുന്നവരെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു, പരാജയം മുന്നില്‍ കണ്ട് തെരഞ്ഞെടുപ്പ് ദിനത്തില്‍ നടത്തിയ അറസ്റ്റ് നാടകം ബഹുകേമം… അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തൃക്കാക്കര ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാള്‍ ഇന്ന് പുലര്‍ച്ചയോടെ കോയമ്പത്തൂരില്‍ നിന്നും പിടിയിലായിരുന്നു. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്ലത്തീഫാണ് പിടിയിലായത്. എന്നാല്‍ ഇയാള്‍ ലീഗ് അനുഭാവി ആണെന്ന വ്യാജ പ്രചരണമാണ് സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും നടക്കുന്നത്.