അമേരിക്കയിലെ വംശീയസംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യു.എന്‍ മനുഷ്യവകാശ കമ്മിറ്റി ഇടെപെടുന്നു. സംഘര്‍ഷം കൂടുതല്‍ വഷളാകുന്ന സാഹചര്യത്തിലാണ് സംഭവത്തില്‍ യു.എന്‍ അടിയന്തിരമായി ഇടെപെടുന്നത്. വംശീയാതിക്രമത്തെ അപലപിക്കാന്‍ ട്രംപ് തയ്യാറാകണമെന്ന് യു.എ മനുഷ്യാവകാശ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ഈ മാസം ആദ്യം വെര്‍ജീനിയയില്‍ തീവ്രവംശീയവാദികളും നവ നാസികളും സംഘടിപ്പിച്ച റാലക്കിടെ കറുത്ത വര്‍ഗക്കാരനായ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തയതിന് പിന്നാലെ ഇരു വിഭാഗവും തമ്മില്‍ വലിയ രീതിയിലുള്ള സംഘര്‍ഷമാണ് യു.എസില്‍ ഉടലെടുത്തത്.
വംശീയ അതിക്രമങ്ങളെ തള്ളിപ്പറയാന്‍ കഴിയാത്തത് അമേരിക്കയുടെ നേതൃത്വത്തിന്റെ
പരാജയമാണെന്നും അത് വംശീയവിദ്വേശത്തിന്റെ വ്യാപനത്തിന് ഇന്തനം നല്‍കുമെന്നും യു.എന്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഹെതര്‍ ഹിയര്‍ എന്ന 32കാരനെ തീവ്രവെള്ളക്കാരനായ ജെംസ് അലക്‌സ് കാറിടിച്ച് കയറ്റി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിക്കാത്തത് വിവാദമായിരുന്നു. ഇരുവിഭാഗവും കുറ്റക്കാരാണെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്.
ഇത് കുറ്റക്കാരെ വെള്ള പൂശുന്ന നിലപാടായിരുന്നു.തുടര്‍ന്ന് ട്രംപിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ന്ന് വന്നത്