X

അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കും: ഏണസ്റ്റ് ആന്‍ഡ് യംഗ് ചെയര്‍മാന്‍ രാജീവ് മെമാനി

ജോലി ഭാരത്തെ തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അന്ന കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ഇടപെടലുമായി ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി. അന്നയുടെ കുടുംബത്തെ നേരില്‍ കാണുമെന്നും അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്നും ചെയര്‍മാന്‍ രാജീവ് മെമാനി അറിയിച്ചു.

അന്നയുടെ മാതാവ് ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി അധികൃതര്‍ക്ക് അയച്ചിരുന്ന കത്ത് പുറത്തു വന്നതിന് പിന്നാലെ കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്നയുടെ കുടുംബത്തെ നേരില്‍ കാണാന്‍ ഏണസ്റ്റ് ആന്‍ഡ് യംഗ് കമ്പനി ചെയര്‍മാന്‍ രാജീവ് മെമാനി നേരിട്ടെത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ വേണമെന്നും ഇനിയൊരാള്‍ക്കും ഈ അവസ്ഥ വരരുതെന്ന് അന്നയുടെ പിതാവ് പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അന്നയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

webdesk13: